Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈടെക് അംഗൻവാടി...

ഹൈടെക് അംഗൻവാടി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മുട്ടം: വനിത ശിശു വികസന വകുപ്പ്​ നേതൃത്വത്തിൽ തോട്ടുംകരയിൽ നവീകരിച്ച ഹൈടെക് അംഗൻവാടി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ചിത്രങ്ങളും ശില്പങ്ങളും കളിപ്പാട്ടങ്ങളുംകൊണ്ട്​ ആകർഷകമാക്കിയ അംഗൻവാടിയിൽ ചിത്രങ്ങൾ, അക്കങ്ങൾ, അക്ഷരങ്ങൾ, കളിയുപകരണങ്ങൾ, ഇന്‍റർലോക് മെത്തകൾ, ആകർഷകമായ ഫർണിച്ചറുകൾ, ശിശുസൗഹൃദ ശൗചാലയം എന്നിവ ഒരുക്കിയിട്ടുണ്ട്​. തൊടുപുഴ ബ്ലോക്ക് പരിധിയിലെ ഇത്തരത്തിലുള്ള ആദ്യ അംഗൻവാടിയാണിത്​. രണ്ട്​ ലക്ഷം രൂപ ചെലവിലാണ്​ അംഗൻവാടി നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ അധ്യക്ഷത വഹിച്ചു. എൻ.കെ. ബിജു, മാത്യു ജോസഫ്, ബിജോയ് ജോൺ, അരുൺ പൂച്ചക്കുഴി, ഷേർളി അഗസ്റ്റ്യൻ, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു. tdl mltm മുട്ടം തോട്ടുംകരയിലെ നവീകരിച്ച അംഗൻവാടി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story