Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅമിതഭാരവുമായെത്തിയ തടി...

അമിതഭാരവുമായെത്തിയ തടി ലോറികള്‍ വിജിലന്‍സ് പിടികൂടി

text_fields
bookmark_border
അടിമാലി: അമിതഭാരവുമായി വന്ന തടിലോറികള്‍ വിജിലന്‍സ് പിടികൂടി. സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ റെയ്ഡിന്റെ ഭാഗമായി കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രിയില്‍ രണ്ടിടത്തായി നടത്തിയ പരിശോധനയിലാണ് അമിത യൂക്കാലി ലോഡുമായി വന്ന 10 ലോറികള്‍ പിടികൂടിയത്. ജില്ല അതിര്‍ത്തിയായ നേര്യമംഗലത്തും അടിമാലിയിലുമാണ് പരിശോധന നടത്തിയത്. ലോറിയില്‍ കയറ്റാവുന്ന ഭാരത്തിന് ഇരട്ടിയിലേറെ തൂക്കം കയറ്റിവന്ന ലോറികളാണ് പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പ് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലാത്തതാണ് വിജിലന്‍സ് ഇടപെടലിന് കാരണമായത്. ക്രഷര്‍ യൂനിറ്റുകളും ഇത്തരത്തില്‍ അമിത ലോഡുകള്‍ കയറ്റുന്നുണ്ട്. ഇത് സര്‍ക്കാറിന് വലിയ നികുതി നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് വിജിലന്‍സ് പരിശോധനക്ക് ഇടയാക്കിയത്. തൊടുപുഴ വിജിലന്‍സ് സി.ഐമാരായ വിനോദ്, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിഴ ചുമത്തി വിട്ടയക്കുകയും ചെയ്തു. രാത്രിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കുറവാണെന്നും സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story