Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയില്‍ യു.ഡി.എഫ്...

അടിമാലിയില്‍ യു.ഡി.എഫ് അവിശ്വാസം പാസായി; എല്‍.ഡി.എഫിന് ഭരണനഷ്ടം

text_fields
bookmark_border
അടിമാലി: എല്‍.ഡി.എഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. തിങ്കളാഴ്ച രാവിലെ 11ന് പ്രസിഡന്റ് ഷേര്‍ളി മാത്യു, ഉച്ചക്ക് 2.30ന് വൈസ് പ്രസിഡന്റ് മേരി തോമസ് (സലോമി) എന്നിവര്‍ക്കെതിരായ അവിശ്വാസമാണ്​ ചർച്ചക്കെടുത്തത്​. 21 അംഗ പഞ്ചായത്ത്​ ഭരണസമിതിയില്‍ 11 പേർ ഹാജരായി. എല്‍.ഡി.എഫിലെ ഒരംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിന് അനുകൂലമായി വോട്ട്​ ചെയ്തു. ബാക്കി ഒമ്പത്​ അംഗങ്ങള്‍ വിട്ടുനിന്നു. ഹാജരായ 11 പേരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫ് 11, യു.ഡി.എഫ് ഒമ്പത്​, സ്വതന്ത്രന്‍ ഒന്ന്​ എന്നിങ്ങനെയായിരുന്നു കക്ഷിനില. സി.പി.ഐ അംഗവും സ്വതന്ത്ര അംഗവും യു.ഡി.എഫിലേക്ക് മാറിയതാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത്. ജില്ലയില്‍ ഐ.എന്‍.എല്ലിന് ഉണ്ടായിരുന്ന ഏക വൈസ് പ്രസിഡന്റ് സ്ഥാനവും ഇതോടെ ഇല്ലാതായി. അഴിമതിയും ഭരണസ്തംഭനവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ബാബു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഒമ്പത്​ യു.ഡി.എഫ് അംഗങ്ങളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് യോഗം നിയന്ത്രിച്ചത്. ഇടുക്കിയും മൂന്നാറുമടക്കം യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്​ പിടിച്ചെടുത്തതിന്​ പിന്നാലെയാണ്​ അടിമാലിയിൽ ഭരണം നഷ്ടപ്പെട്ടത്​. വ്യക്തമായ ലീഡ് ഉണ്ടെങ്കിലും സി.പി.എം-സി.പി.ഐ പോര്​ മൂലം ചിന്നക്കനാല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അധികാരം പിടിക്കാൻ കഴിയുന്നില്ല. സമാന രാഷ്ട്രീയ സാഹചര്യം മറ്റ്​ പഞ്ചായത്തുകളിലും ഉടലെടുക്കുന്നത്​ ഇടത് മുന്നണിയില്‍ ഭിന്നതക്ക്​ കാരണമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story