Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:36 AM IST Updated On
date_range 6 Jun 2022 5:36 AM ISTടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്
text_fieldsbookmark_border
മുട്ടം: ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളിലും ഉണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4.30 ഓടെ കുടയത്തൂർ സംഗമം കവലക്ക് സമീപമാണ് അപകടം. തൊടുപുഴയിൽനിന്ന് മണിയാറൻകുടിക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർ ദിശയിൽ വന്ന ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഗമണ്ണിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മഴയിൽ തെന്നിമാറിയാണ് അപകടം. ട്രാവലറിന്റെ ഡ്രൈവർ ഒളമറ്റം സ്വദേശി വിഷ്ണുവിന്റെ കാൽ ഒടിഞ്ഞു. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും കാഞ്ഞാർ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. tdl mltm4 കുടയത്തൂർ സംഗമം കവലക്ക് സമീപം ഉണ്ടായ വാഹനാപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
