Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളാപ്പള്ളിക്കുള്ള...

വെള്ളാപ്പള്ളിക്കുള്ള സംരക്ഷണം നിർത്തിയില്ലെങ്കിൽ തൃക്കാക്കര ആവർത്തിക്കും -വിദ്യാസാഗർ

text_fields
bookmark_border
തൊടുപുഴ: എൽ.ഡി.എഫ് വെള്ളാപ്പള്ളി സംരക്ഷണം അവസാനിപ്പിച്ചില്ലെങ്കിൽ തൃക്കാക്കരകൾ ആവർത്തിക്കുമെന്ന്​ എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റ്​ അഡ്വ. സി.കെ. വിദ്യാസാഗർ. വെള്ളാപ്പള്ളി നടേശന് കേസുകളിൽ സംരക്ഷണ കവചമൊരുക്കുന്ന എൽ.ഡി.എഫ് നിലപാടുകളോടുള്ള ശ്രീനാരായണ സമൂഹത്തിന്റെ പ്രതിഷേധം തൃക്കാക്കര തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതിന്റെ ഫലമാണ് ഉമ തോമസിന്റെ ഭൂരിപക്ഷം. 2016ൽ ബി.ജെ.പി ഹെലികോപ്​ടറിൽ പറന്ന് ബി.ഡി. ജെ.എസിനും ബി.ജെ.പിക്കും വോട്ട് പിടിച്ച വെള്ളാപ്പള്ളിയെ വെറുക്കപ്പെട്ടവനായി ചിത്രീകരിച്ച്​ ആക്ഷേപിച്ച എൽ.ഡി. എഫ് നേതാക്കൾ ഭരണത്തിലേറിയപ്പോൾ എങ്ങനെ വെള്ളാപ്പള്ളി സംരക്ഷകരായി മാറിയെന്ന് കേരളത്തിലെ ഈഴവ സമുദായം ചിന്തിച്ച്​ തുടങ്ങിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും എൽ.ഡി.എഫ് നേതാക്കളും തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിദ്യാസാഗർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story