Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:30 AM IST Updated On
date_range 5 Jun 2022 5:30 AM ISTഹൈറേഞ്ചിലേക്കുള്ള സ്വകാര്യ ബസുകൾ മൂലമറ്റത്തേക്ക് എത്തുന്നില്ലെന്ന് പരാതി
text_fieldsbookmark_border
മൂലമറ്റം: ഹൈറേഞ്ചിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ മൂലമറ്റം സ്റ്റാൻഡിൽ എത്തുന്നില്ലെന്ന് പരാതി. തൊടുപുഴയിൽനിന്ന് സർവിസ് ആരംഭിക്കുമ്പോൾ തന്നെ മൂലമറ്റത്ത് ഇറങ്ങേണ്ട വരെ ബസിൽ കയറ്റില്ല. അശോക കവലയിൽനിന്ന് മൂലമറ്റത്തെത്തി മടങ്ങിവേണം ഹൈറേഞ്ച് ബസുകൾ സർവിസ് നടത്തേണ്ടത്. നാലുകിലോമീറ്റർ അധികയാത്ര ഒഴിവാക്കി സ്വകാര്യ ബസുകൾ നേരിട്ട് ഹൈറേഞ്ചിന് സർവിസ് നടത്തുകയാണ്. ഇത് കെ.എസ്.ആർ.ടി.സി ബസുകളുടെ കലക്ഷൻ തട്ടിയെടുക്കാനാണെന്ന് ആക്ഷേപമുണ്ട്. ഹൈറേഞ്ചിൽനിന്ന് തൊടുപുഴക്ക് പോകുന്ന ബസുകൾ മിക്കവയും അശോക കവലയിൽനിന്ന് തിരിഞ്ഞ് മൂലമറ്റം എത്താതെ തൊടുപുഴക്ക് സർവിസ് നടത്തുകയാണ്. കുളമാവിൽനിന്ന് മൂലമറ്റത്തിന് വരുന്ന ആൾക്കാരെ അശോക കവലയിൽ ഇറക്കിവിടും. സ്ത്രീകളും കുട്ടികളും ഇതുമൂലം വലിയ ബുദ്ധിമുട്ടിലാണ്. മുമ്പ് പലതവണ കാഞ്ഞാർ സ്റ്റേഷനിൽ പരാതി കൊടുക്കുകയും പൊലീസ് താക്കീത് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാൽ, വീണ്ടും ഇതുതന്നെ അവസ്ഥ. സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിക്കെതിരെ ഇടുക്കി ആർ.ടി.ഒക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
