Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:28 AM IST Updated On
date_range 5 Jun 2022 5:28 AM ISTവിവാദ ഉത്തരവ് പിൻവലിക്കണം- ഗോത്ര മഹാസഭ
text_fieldsbookmark_border
തൊടുപുഴ: ആദിവാസി ഊരുകളിൽ വിലക്കേർപ്പെടുത്തിയ പട്ടികവർഗ വികസന വകുപ്പിന്‍റെ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ഗോത്ര മഹാസഭ ആവശ്യപ്പെട്ടു. ഗവേഷക വിദ്യാർഥികളുടെ പഠനം, സോഷ്യൽ വർക്കുകൾ, ക്യാമ്പുകൾ, മാധ്യമ റിപ്പോർട്ടിങ് തുടങ്ങിയവക്ക് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യവിരുദ്ധവും ഭരണഘടന ലംഘനവുമാണ്. ആദിവാസി മേഖലയിലെ ഫണ്ട് വിനിയോഗത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും പൂഴ്ത്തിവെക്കാനും ആദിവാസി മേഖലയിലെ ശോച്യാവസ്ഥ പുറംലോകം അറിയാതിരിക്കാനുമാണ് ഇത്തരം ഉത്തരവുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആദിവാസി ഗോത്ര മഹാസഭ കമ്മിറ്റി അംഗം സി.എസ്. ജയേഷ് പറഞ്ഞു. ആർ.എസ്.പി ലെനിനിസ്റ്റ് ജില്ല സമ്മേളനം ഇടുക്കി: ആർ.എസ്.പി ലെനിനിസ്റ്റ് ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കോവൂർ മോഹനൻ, രഘുനാഥൻപിള്ള, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം. ഗംഗാധരൻ, കെ.എ. രാജപ്പൻ. കെ.ജെ. ജോൺസൺ, ബിൻസി അനിൽ, എ.ആർ. രതീഷ്, ആർ.വൈ.എഫ് ജില്ല സെക്രട്ടറി എം.കെ. രൂപക് എന്നിവർ സംസാരിച്ചു. സെമിനാർ എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കോൺഗ്രസ് എസ് സംസ്ഥാന എക്സിക്യൂട്ടിവംഗം പി.കെ. വിനോദ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിയായി കെ.എം. ഗംഗാധരനെയും അസി. സെക്രട്ടറിമാരായി എ.ആർ. രതീഷ്, കെ.എ. രാജപ്പൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. TDL KMGANGATHARAN കെ.എം. ഗംഗാധരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story