Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുരോഗമന കലാസാഹിത്യസംഘം...

പുരോഗമന കലാസാഹിത്യസംഘം കൺവെൻഷൻ അഞ്ചിന്​

text_fields
bookmark_border
കട്ടപ്പന: പുരോഗമന കലാസാഹിത്യസംഘം ജില്ല കൺവെൻഷൻ ജൂൺ അഞ്ചിന്​ കട്ടപ്പന ഗവ. എച്ച്.എസ്.എസിന്​ സമീപം നടക്കും. രാവിലെ പത്തിന്​ കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സുഗതൻ കരുവാറ്റ അധ്യക്ഷത വഹിക്കും. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം നേടിയ കവി അശോകൻ മറയൂർ, ചിത്രകാരൻ കെ.എ. അബ്​ദുൽ റസാഖ്, അജയ് വേണു പെരിങ്ങാശ്ശേരി എന്നിവരെ ആദരിക്കും. സുഗതൻ കരുവാറ്റയുടെ കവിത സമാഹാരം 'നയമ്പ് ' കെ.ഇ.എൻ പ്രകാശനം ചെയ്യും. ജില്ല സെക്രട്ടറി കെ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചക്ക്​ രണ്ടിന്​ ജില്ലയിലെ കവികളും കഥാകാരന്മാരും പങ്കെടുക്കുന്ന 'മഴവില്ല്' സാഹിത്യസംഗമം. വാർത്തസമ്മേളനത്തിൽ സുഗതൻ കരുവാറ്റ, കെ.എ. മണി, കെ.ആർ. പ്രസാദ്, അനിത റെജി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story