Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലി പഞ്ചായത്ത്​...

അടിമാലി പഞ്ചായത്ത്​ ഓഫിസിൽ വിജിലന്‍സ് പരിശോധന

text_fields
bookmark_border
അടിമാലി: ഉടമയറിയാതെ വീട്ടുനമ്പര്‍ മാറിയതും അനധികൃത കെട്ടിട നിര്‍മാണവും ഉള്‍പ്പെടെ പരാതികളില്‍ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് പരിശോധന തുടങ്ങിയത്. മുന്‍ ഭരണസമിതിയുടെ കാലത്താണ് വാളറ സ്വദേശിനിയായ വീട്ടമ്മ അറിയാതെ വ്യാജരേഖ ചമച്ച് വീട്ടുനമ്പര്‍ മാറി നല്‍കിയത്. പരാതിയുമായി പഞ്ചായത്ത്​ ഓഫിസിൽ എത്തിയപ്പോള്‍ ജീവനക്കാരിൽനിന്ന്​ ആക്ഷേപവും ഭീഷണിയും നേരിട്ടതായി പറയുന്നു. തളര്‍ന്നുവീണ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാര്‍ വീട്ടുനമ്പര്‍ യഥാർഥ അവകാശിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ജീവനക്കാര്‍ തന്നെ കരവും ഒടുക്കി നല്‍കി. എന്നാല്‍, താന്‍ നേരിട്ട ദുരനുഭവം മറ്റുള്ളവര്‍ക്ക്​ ഉണ്ടാകരുതെന്നും വ്യാജരേഖകള്‍ ചമച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കിയാണ്​ വീട്ടമ്മ​ വിജിലന്‍സില്‍ പരാതി നല്‍കിയത്. കോട്ടയം വിജിലന്‍സ് എസ്.പിയുടെ നിർദേശപ്രകാരം സി.ഐ മഹേഷിന്റെ നേതൃത്വത്തിലാണ് പരിശോധന. ടൗണിലെ അനധികൃത നിർമാണം സംബന്ധിച്ചും നിരവധി ക്രമക്കേടുകള്‍ സംബന്ധിച്ചും സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ജൂണ്‍ ആറിനാണ്​ ചര്‍ച്ചക്കെടുക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story