Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകല്ലാർ സ്കൂളിൽ...

കല്ലാർ സ്കൂളിൽ എത്തിയത്​ പത്ത്​ ജോടി ഇരട്ടകൾ

text_fields
bookmark_border
നെടുങ്കണ്ടം: പത്ത് ജോഡി ഇരട്ടകളാണ്, അറിവിന്‍റെ മധുരം നുകരാന്‍ കല്ലാര്‍ ഗവ. എല്‍.പി സ്‌കൂളില്‍ എത്തിയത്​. കെ.ജി സെക്​ഷന്‍ മുതല്‍ മൂന്നാം ക്ലാസുകളില്‍ വരെയുള്ള കുട്ടികളാണിവർ. കെ.എ. ഭദ്രനന്ദ- കെ.എ. ഭാഗ്യനന്ദ, ഷിയോൺ-ജിയോൺ, ആര്യനന്ദ- ആദികൃഷ്ണ, കാശിദേവ്​-ദേവകി, അഖില അരവിന്ദ്​-അമല അരവിന്ദ്​, ആദിത്യൻ-അനാമിക, സാരവ്​ സുരേഷ്​, ​​ശ്രീയ സുരേഷ്​, എസ്​. ലേഹിത്​-എസ്. ലോജിത്​, ആദിൽ -ആഹിൽ, വിനായക്​-വിഘ്​നേഷ്​, എന്നിവരാണ്​ സ്കൂളിലെ പുത്തൻ ഇരട്ടകൾ. കോവിഡ് പ്രതിസന്ധി മൂലം മുന്‍വര്‍ഷങ്ങളില്‍ ക്ലാസില്‍ പോകാന്‍ സാധിക്കാതിരുന്നതിനാല്‍, ഇവരെല്ലാം ആദ്യമായാണ് അക്ഷരമുറ്റത്തേക്ക്​ എത്തുന്നത്. ഇവർക്ക്​ സ്കൂളിൽ പ്ര​ത്യേക സ്വീകരണവും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം നാലാംക്ലാസിൽനിന്ന്​ മൂന്ന്​ ജോടി ഇരട്ടകൾ പുറത്തേക്കുപോയപ്പോഴാണ്​ പത്ത്​ ജോടിപ്പേർ എത്തിയത്​. സ്കൂളിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്​ ഇത്രയധികം ഇരട്ട കുട്ടികൾ എത്തുന്നത്​. TDL IRATTAKAL കല്ലാർ സ്കൂളിലെത്തിയ ഇരട്ട കുട്ടികൾ പ്രവേശനോത്സവം മുതലക്കോടം: മുതലക്കോടം സെന്‍റ്​ ജോര്‍ജ് ഹൈസ്‌കൂള്‍ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ഡാന്‍റി ജോസഫ് അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സൻ ജെസി ജോണി, എസ്.പി.സി അസി. നോഡല്‍ ഓഫിസര്‍ സുനില്‍ പി.എം, പി.ടി.എ പ്രസിഡന്‍റ്​ റൂബി വര്‍ഗീസ് , സ്റ്റാഫ് സെക്രട്ടറി റോസ് മേരി കെ.ജോണ്‍, ഷിന്‍റോ ജോസ്, അധ്യാപകരായ ജോബിന്‍സ് സി.മാത്യു സംസാരിച്ചു. നവാഗതര്‍ക്ക് മധുരപലഹാരവും പഠനോപകരണങ്ങളും നല്‍കി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story