Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്ലാവിലത്തൊപ്പിയുമായി...

പ്ലാവിലത്തൊപ്പിയുമായി കുട്ടികളുടെ പ്രവേശനോത്സവം

text_fields
bookmark_border
p2 lead packagilekku തൊടുപുഴ: കൗതുകമായി തൊടുപുഴ ഡയറ്റ്​ ലാബ്​ യു.പി സ്കൂൾ കുട്ടികളുടെ പ്രവേശനോത്സവം. മലയാള അക്ഷരങ്ങൾ എഴുതിയ പ്ലാവിലത്തൊപ്പി അണിയിച്ചാണ്​ ഇത്തവണ നവാഗതരെ വരവേറ്റത്​. ഈ വർഷം ഒന്നാം ക്ലാസിലേക്ക്​ 15 കുട്ടികളാണ്​ എത്തിയത്​. പ്രവേശനോത്സവ ചടങ്ങിൽ വാർഡ്​ കൗൺസിലർ ശ്രീലക്ഷ്​മി കെ. സുദീപ്​ കുട്ടികളെ തൊപ്പി അണിയിച്ച്​ സ്വീകരിച്ചു. ഒപ്പം അധ്യാപകരുടെ വക സമ്മാനമായി കളറിങ്​ ബുക്കും ക്രയോൺസും നൽകി. കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന്‍റെ ഭാഗമായി നടന്നു. TDL PLAVILATHOPPI മലയാള അക്ഷരങ്ങൾ എഴുതിയ പ്ലാവിലത്തൊപ്പി അണിയിച്ച്​ തൊടുപുഴ ഡയറ്റ്​ ലാബ്​ യു.പി സ്കൂളിൽ നവാഗതരെ വരവേറ്റപ്പോൾ വരയും ചിരിയും മധുരവും നിറച്ച്​ കൂട്ടാർ സ്കൂൾ നെടുങ്കണ്ടം: കൂട്ടാർ എസ്.എൻ.എൽ.പി സ്കൂളിലെ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ നടന്നു. കുട്ടികളെ പാൽപ്പായസവും സമ്മാനപ്പൊതികളും തൊപ്പിയും മധുരവും കൊടുത്താണ് അധികൃതർ സ്വീകരിച്ചത്. ഓരോ കുട്ടിയും വരയും കുറിയും എന്ന പരിപാടിയിലൂടെ ആദ്യക്ഷരം കുറിച്ചുകൊണ്ടാണ് വിദ്യാലയ അങ്കണത്തിലേക്ക് കടന്നുവന്നത്. സ്കൂളിലെ മുതിർന്ന കുട്ടികൾ പാട്ടും ഡാൻസുമായി വേദിയിൽ നിറഞ്ഞുനിന്നു. പൂർവവിദ്യാർഥിനിയായ അഖില സൂസൻ വർഗീസിന്റെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. കരുണാപുരം പഞ്ചായത്തുതല പ്രവേശനോത്സവമാണ്​ കൂട്ടാർ എസ്.എൻ.എൽ.പി സ്കൂളിൽ നടന്നത്. കരുണാപുരം പഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്യുകയും പൂർവവിദ്യാർഥി പി. മധുവിനെ ആദരിക്കുകയും ചെയ്തു . സ്കൂൾ മാനേജർ ജിജി കുറുമാക്കൽ അധ്യക്ഷതവഹിച്ചു. പി.ടി. എ പ്രസിഡന്റ് മുഹമ്മദലി സ്വാഗതവും എം.പി.ടി.എ പ്രസിഡൻറ് ഷാന്റി ഷിനു നന്ദിയും പറഞ്ഞു. TDL KOOTTAR കൂട്ടാർ സ്കൂളിലെ പ്രവേശനോത്സവത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story