Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:38 AM IST Updated On
date_range 2 Jun 2022 5:38 AM ISTദുർഘട പാതകൾ താണ്ടാൻ വനംവകുപ്പിന് ഗൂർഖയെത്തി
text_fieldsbookmark_border
മൂലമറ്റം: മലയോര മേഖലകളിലെ ദുർഘട പാതകൾ വരെ താണ്ടാൻ വനംവകുപ്പിന് പുതിയ അത്യാധുനിക വാഹനമെത്തി. മുട്ടത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്കാണ് ഫോഴ്സ് മോട്ടോർസിന്‍റെ ഓഫ്റോഡർ വാഹനമായ ഗൂർഖ എത്തിയത്. മലയും മലഞ്ചെരിവുകളും ചെറിയ പുഴകളും വരെ അനായാസം മറികടക്കാൻ കഴിയുന്നതാണ് ഈ ഫോര്‍വീല്‍ ഡ്രൈവ് വാഹനം. ചെറിയ പുഴകളിലോ വെള്ളക്കെട്ടുകളിലൊ ഇറങ്ങിയാൽപോലും യാതൊന്നും സംഭവിക്കാതിരിക്കാൻ സൈലൻസർ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ടയറുകൾക്ക് ഉയരവും കൂടുതൽ ഉണ്ട്. ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. ഫോഴ്സിന്‍റെ ഓഫ്റോഡ് വാഹനമായ ഗൂർഖയുടെ ബി.എസ് 6 വകഭേദം വിപണിയിലെത്തിയത് കഴിഞ്ഞവർഷം അവസാനമാണ്. സംസ്ഥാനത്ത് 26 വാഹനനങ്ങൾ വനംവകുപ്പിനായി അനുവദിച്ചിട്ടുണ്ട്. 20 ഗൂർഖ വാഹനവും 6 ബൊലേറൊ ക്യാമ്പർ വാഹനവുമാണ് വകുപ്പിന് അനുവദിച്ചത്. ജില്ലയിൽ മുട്ടത്തിന് പുറമെ മാങ്കുളം, മറയൂർ, ചിന്നാർ, വാഴത്തോപ്പ് എന്നിവിടങ്ങളിലേക്കും ഗൂർഖ ജീപ്പ് അനുവദിച്ചിട്ടുണ്ട്. മലയോര മേഖലകളിലേക്കാണ് ഈ വാഹനം അനുവദിച്ചുട്ടുള്ളത്. tdl mltm2 മുട്ടത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് അനുവദിച്ച ഫോഴ്സ് മോട്ടോഴ്സിന്റെ ഓഫ് റോഡർ വാഹനമായ ഗൂർഖ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
