Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ പ്രസിഡന്റിനെ മർദിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് കോൺഗ്രസ്​

text_fields
bookmark_border
കട്ടപ്പന: കുഴൽകിണർ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പഞ്ചായത്ത്​ പ്രസിഡന്റിനെ മർദിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് വണ്ടൻമേട് കോൺഗ്രസ്​ മണ്ഡലം കമ്മിറ്റി. പഞ്ചായത്തിലെ അച്ഛൻകാനം വാർഡിലെ അമ്പലമേട് ഭാഗം വർഷം മുഴുവൻ കുടിവെള്ളക്ഷാമമുള്ള പ്രദേശമാണ്. ഈ ഭാഗത്ത്‌ കുഴൽകിണർ നിർമിക്കാൻ മുൻ ഭരണസമിതി രണ്ട് ലക്ഷം രൂപ വകയിരുത്തിയിരുന്നു. പഞ്ചായത്ത് അംഗം രാജിവെച്ചതിനെ തുടർന്ന് വാർഡിന്റെ ചുമതല പ്രസിഡന്റ് നേരിട്ടാണ് നിർവഹിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ ഈ ഭാഗത്തു കുഴൽകിണർ കുഴിക്കാൻ ശ്രമിച്ചെങ്കിലും പദ്ധതി നടപ്പായില്ല. ഗ്രാമസഭയിൽ വിഷയം ചർച്ചക്ക് വന്നപ്പോൾ പദ്ധതി നടപ്പാക്കുമെന്ന്​ പ്രസിഡന്റ് ഉറപ്പുനൽകിരുന്നു. എന്നാൽ, സാമ്പത്തിക വർഷം അവസാനിച്ചതിനാലും സ്പിൽ ഓവർ വർക്കിന് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങാത്തതിനാലും പദ്ധതി നടത്തിപ്പ് അവതാളത്തിലായി. വാർഡിൽ പുതിയ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിൽ ടെൻഡർപോലുമില്ലാതെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 29ന് ഇവിടെ കുഴൽകിണർ നിർമാണം ആരഭിച്ചു. നൂറടിയോളം താഴ്ന്നപ്പോൾ കുഴൽകിണർ ഇടിഞ്ഞ്​ പൈപ്പ് ഇടാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടെ കുഴൽ കിണർ നിർമാതാക്കൾ ജോലി അവസാനിപ്പിച്ച് പോകാൻ ഒരുങ്ങിയതോടെ നാട്ടുകാർ വാഹനം തടഞ്ഞു. കുഴൽകിണർ നിർമാണസംഘം പഞ്ചായത്ത്​ പ്രസിഡന്റിനെ വിവരം അറിയിക്കുകയും പ്രസിഡന്റ് വണ്ടൻമേട് പൊലീസിൽ ബന്ധപ്പെടുകയും രാത്രിതന്നെ നാട്ടുകാരായ ചിലരെ കസ്റ്റഡിയിൽ എടുക്കുകയും പുലർച്ച വിട്ടയക്കുകയും ചെയ്തു. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പ്രസിഡന്റിന്റെ വാഹനത്തിന്​ കൈകാണിച്ചുനിർത്തി പരാതിപ്പെടുകയാണ്​ ഉണ്ടായതെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹി രാജ മാട്ടുക്കാരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story