Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനേത്രപരിശോധന...

നേത്രപരിശോധന ക്യാമ്പ്​ നാലിന്​

text_fields
bookmark_border
കഞ്ഞിക്കുഴി: സംസ്ഥാന ആരോഗ്യവികസന സമിതിയുടെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്​ത്രക്രിയ ക്യാമ്പും ജൂൺ നാലിന് രാവിലെ ഒമ്പത്​ മുതൽ 12 വരെ കഞ്ഞിക്കുഴി നങ്കി സിറ്റി ഗവ. എൽ.പി സ്​കൂളിൽ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക്​ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ തിമിര ശസ്​ത്രക്രിയ നടത്തും. ഫോൺ: 9497191680, 9496043136. അധ്യാപക ഒഴിവ് അടിമാലി: രാജാക്കാട് പഴയവിടുതി സർക്കാർ യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിൽ എൽ.പി.എസ്.എ, യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നിവയിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്​. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണം. ഇടുക്കി: കീരിത്തോട് ഗവ. എല്‍.പി സ്‌കൂളിലെ അധ്യാപക ഒഴിവിലേക്ക് വാക്-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ രണ്ടിന്​ ഉച്ചകഴിഞ്ഞ്​ രണ്ടിന്​ സ്‌കൂള്‍ ഓഫിസിലെത്തണമെന്ന് ഹെഡ്മിസ്ട്രസ് വി.ടി. ശ്രീകല അറിയിച്ചു. ന്യൂമാൻ കോളജിൽ ക്ലാസ്​ ഇന്ന്​ മുതൽ തൊടുപുഴ: ന്യൂമാൻ കോളജിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര ക്ലാസ് ബുധനാഴ്ച ആരംഭിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story