Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുകയിലരഹിത ദിനാചരണം: ...

പുകയിലരഹിത ദിനാചരണം: ജില്ലതല ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
തൊടുപുഴ: ലോക പുകയിലരഹിത ദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടന പരിപാടിയും സെമിനാറും ചൊവ്വാഴ്ച രാവിലെ 10ന്​ മുരിക്കാശ്ശേരി പാവനാത്മ കോളജില്‍ നടത്തും. ഉദ്ഘാടനത്തിന് മുമ്പ്​ ബോധവത്കരണ വിളംബര റാലി ജില്ല പഞ്ചായത്ത് മെംബര്‍ ഷൈനി സജി മുരിക്കാശ്ശേരി ഫ്ലാഗ്ഓഫ് ചെയ്യും. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് നിര്‍വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രന്‍ അധ്യക്ഷതവഹിക്കും. സിവില്‍ എക്​സൈസ് ഓഫിസര്‍ ജയന്‍ പി.ജോണ്‍ സെമിനാര്‍ നയിക്കും. പുകയില പരിസ്ഥിതിക്ക് ഭീഷണി എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പുകയിലവിരുദ്ധ ദിനാചരണം തൊടുപുഴ: ആസാദി കാ അമൃത് മഹോത്സവത്തോട്​അനുബന്ധിച്ച് സെൻട്രൽ ജി.എസ്​.ടി ഇടുക്കി ഡിവിഷൻ ചൊവ്വാഴ്ച പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും. കസ്റ്റംസ്, പൊലീസ്‌, എക്‌സൈസ്, ഇൻകംടാക്സ്, ഫോറസ്റ്റ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, സ്റ്റേറ്റ് ജി.എസ്​.ടി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ രാവിലെ 7.30ന് തൊടുപുഴ റോട്ടറി ജങ്​ഷനിലെ ജി.എസ്​.ടി ഓഫിസ് പരിസരത്തുനിന്ന്​ പുറപ്പെടുന്ന വാക്കത്തോൺ കസ്റ്റംസ് ആൻഡ്​ സെൻട്രൽ ജി.എസ്​.ടി അഡീഷനൽ കമീഷണർ അൻവർ അലി ഫ്ലാഗ്ഓഫ് ചെയ്യും. റോയി വർഗീസ് പുകയില വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story