Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിയന്ത്രണമില്ലാതെ...

നിയന്ത്രണമില്ലാതെ നിരോധിത പുകയില ഉപയോഗം

text_fields
bookmark_border
-ലോക പുകയിലവിരുദ്ധ ദിനം ഇന്ന്​- * വിദ്യാലയ പരിസരങ്ങൾ പുകയിലരഹിതമാക്കാൻ സംയുക്ത പരിശോധന തൊടുപുഴ: നിയമങ്ങളും പരിശോധനകളും വ്യാപകമാകുമ്പോഴും പുകയില നിയന്ത്രണ നിയമലംഘനം (കോട്പ) വർധിക്കുന്നതായി കണക്കുകൾ. പുതിയ തലമുറയിലും വിദ്യാർഥികളിലുമടക്കം നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗം വർധിക്കുന്നതായാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. 2022 ജനുവരി മുതൽ മേയ്​ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കോട്​പ പ്രകാരം​ ജില്ലയിൽ 2103 കേസുകളാണ്​ എടുത്തിരിക്കുന്നത്​​. 2012ൽ ജില്ലയിൽ 4641 കേസുകളാണ്​ എടുത്തിരുന്നതെങ്കിൽ 2022 ആയപ്പോഴേക്കും അഞ്ചുമാസത്തിനിടെ മാത്രം രണ്ടായിരത്തിന്​ മുകളിൽ കേസുകളായി​. എക്​സൈസിന്‍റെ കണക്കുകൾ മാത്രമാണ്​ ഇത്​. പൊലീസ്​ എടുത്ത കേസുകൾ വേറെയുണ്ട്​​. പുകവലിക്കുന്ന ഹൈസ്‌കൂൾ വിദ്യാർഥികൾ 20 വർഷം മുമ്പ് 28 ശതമാനമായിരുന്നെങ്കിൽ ഇത് 42 ശതമാമായി മാറിയിട്ടുണ്ടെന്നാണ് പഠനം. സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച്​ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപനയും വർധിക്കുകയാണ്. നിരോധിത പുകയില ഉൽപന്നങ്ങളടക്കമുള്ളവ രഹസ്യമായി വിറ്റഴിക്കുന്ന കടകൾ പല മേഖലയിലുമുണ്ട്​​. ഇവർ പരിചയക്കാർക്ക്​ മാത്രമേ സാധനങ്ങൾ വിൽക്കൂ. പൊലീസ്​ പരിശോധനക്കെത്തുമ്പോൾ ഇവ കടയിലുണ്ടാവില്ല. രഹസ്യ കേന്ദ്രങ്ങളിലാണ്​ ഇവ സൂക്ഷിക്കുന്നത്​. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തുമ്പോൾ മാത്രമാണ്​ ഇവ പിടികൂടാൻ കഴിയാറുള്ളത്​. വിദ്യാർഥികളും യുവാക്കളും പ്രായമായവരുമൊക്കെ ആവശ്യക്കാരാണ്. ഇത്തരം വിൽപന കേന്ദ്രങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളും എത്തുന്നുണ്ട്​. ഇവർ താമസിക്കുന്ന ഇടങ്ങളിലെത്തിയും കച്ചവടം നടത്തുന്നവരുണ്ട്​. സ്കൂൾ പരിസരങ്ങളിൽ പരിശോധനകളുമായി എക്​സൈസും പൊലീസും സ്കൂൾ തുറക്കുന്നതിന്​ മുന്നോടിയായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ പരിശോധന ശക്തമാക്കി എക്​സൈസും പൊലീസും. സ്കൂൾ പരിസരങ്ങളിൽ പുകയില- ലഹരി ഉൽപന്നങ്ങളുടെ വിൽപനയടക്കം നടക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം. ഞായറാഴ്ചയാണ്​ എക്​സൈിന്‍റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്​. ചൊവ്വാഴ്ചയോടെ പരിശോധന പൂർത്തിയാക്കും. സ്കൂൾ പരിസരത്തുള്ള എല്ലാ കടകളും പരിശോധിച്ച്​ പുകയിലയും പുകയില ഉൽപന്നങ്ങളും ഇല്ലെന്ന്​ ഉറപ്പുവരുത്തുന്നുണ്ടെന്ന്​ എക്​സൈസ്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. എല്ലാ സ്കൂളുകളുടെയും അരക്കിലോമീറ്റർ ചുറ്റളവിലുള്ള പെട്ടിക്കടകളടക്കം പരിശോധിക്കുന്നുണ്ട്​. ഇത്​ കൂടാതെ സ്‌കൂള്‍ സംരക്ഷണസമിതികള്‍ യോഗം ചേര്‍ന്ന് പുകയില നിരോധിത മേഖല നിര്‍ണയിക്കാനും പുകയില നിയന്ത്രണ പ്രവര്‍ത്തന രൂപരേഖ തയാറാക്കാനും കലക്​ടറും വിദ്യാഭ്യാസ ഉപഡയറക്ടറും സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിദ്യാലയങ്ങളെ പുകയില രഹിതമാക്കാന്‍ വിദ്യാഭ്യാസം, ആരോഗ്യം, പഞ്ചായത്ത്, പൊലീസ്​, എക്‌സൈസ് വകുപ്പുകള്‍ ഏകോപിപ്പിച്ച് വേറിട്ട പരിപാടികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പുകയില ഉൽപന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നും വിപണനം ശ്രദ്ധതയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന്​ പൊലീസും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story