Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:29 AM IST Updated On
date_range 31 May 2022 5:29 AM ISTസ്‌കൂള്‍ പ്രവേശനോത്സവം: ഒരുക്കം കലക്ടർ വിലയിരുത്തി
text_fieldsbookmark_border
തൊടുപുഴ: ജൂണ്‍ ഒന്നിന് നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കം കലക്ടർ ഷീബ ജോര്‍ജ് വിലയിരുത്തി. ഇതിന്റെ ഭാഗമായി തൊടുപുഴ എ.പി.ജെ. അബ്ദുൽ കലാം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. വിദ്യാർഥികള്‍ സ്കൂളിലേക്ക് എത്തുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കിയ തയാറെടുപ്പുകള്‍ അധ്യാപകരും ജീവനക്കാരും വിശദീകരിച്ചു. ഹയര്‍ സെക്കൻഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ വളപ്പിലും പരിസരങ്ങളിലും നിന്ന കാട്ടുചെടികളും മറ്റും നീക്കം ചെയ്തു. അപകടകരമായ ഏതാനും മരങ്ങള്‍ വെട്ടിനീക്കുന്നതിന് നഗരസഭക്ക് കത്ത് നല്‍കി. ക്ലാസ് മുറികള്‍ വൃത്തിയാക്കി കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചു. പുസ്തകങ്ങളുടെ വിതരണം അവസാന ഘട്ടത്തിലാണ്. സ്‌കൂളിലെ ഉച്ചഭക്ഷണവിതരണത്തിനുള്ള തയാറെടുപ്പും പൂര്‍ത്തിയാക്കി. കുടിവെള്ളവിതരണത്തിനായി പഴയ പൈപ്പുകള്‍ മാറ്റുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്‌കൂള്‍ പി.ടി.എ മീറ്റിങ് വിളിച്ച് ചേര്‍ത്തിരുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും യോഗവും നടത്തി. ക്ലാസ് മുറികളിലേക്ക് കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ വൈകീട്ട് വിദ്യാർഥികള്‍ മടങ്ങും വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പൂർണമായി പിന്‍വലിക്കാത്തതിനാല്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എല്ലാ ക്ലാസുകളിലുമുണ്ടാകും. സ്‌കൂള്‍ കോമ്പൗണ്ട്, ക്ലാസ് മുറികള്‍, ഓഫിസ്, പാചകപ്പുര തുടങ്ങിയ ഭാഗങ്ങൾ കലക്ടര്‍ നേരിട്ടെത്തി പരിശോധിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന പ്രവേശനോത്സവം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. TDL SCHOOL VISIT COLLECTOR സ്‌കൂള്‍ തുറക്കുന്നതിന്റെ ഒരുക്കം വിലയിരുത്താന്‍ ഇടുക്കി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് തൊടുപുഴ എ.പി.ജെ. അബ്ദുൽ കലാം സ്‌കൂള്‍ സന്ദര്‍ശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story