Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:30 AM IST Updated On
date_range 30 May 2022 5:30 AM ISTപൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായി; കുഴി നികത്താൻ നടപടിയായില്ല
text_fieldsbookmark_border
മുട്ടം: ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ ഇതുവരെ നടപടിയായില്ല. മുട്ടം പെട്രോൾ പമ്പിന് മുൻവശത്തെ വലിയ കുഴി മൂടുന്നതിനാണ് അധികൃതർ അലംഭാവം കാണിക്കുന്നത്. അഞ്ച് മീറ്റർ നീളത്തിലും നല്ല ആഴത്തിലുമുള്ള കുഴിയാണ് രൂപപ്പെട്ടത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലാണ് ഈ കുഴി. കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെയാണ് രൂപപ്പെട്ടത്. പൈപ്പ് നന്നാക്കിയശേഷം മൂടി കോൺക്രീറ്റ് ചെയ്തെങ്കിലും ദിവസങ്ങൾക്ക് അകം ഇടിഞ്ഞ് താഴുകയായിരുന്നു. ശേഷം മഴ കൂടി എത്തിയതോടെ കുഴിയിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴം അറിയാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിച്ച് മാറ്റുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. എത്രയുംവേഗം കുഴി നികത്തി ടാറിങ് നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm മുട്ടം പെട്രോൾ പമ്പിന് സമീപത്തെ വലിയ കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
