Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയിൽ ഷീ ഓട്ടോ...

കട്ടപ്പനയിൽ ഷീ ഓട്ടോ വിതരണം

text_fields
bookmark_border
കട്ടപ്പനയിൽ ഷീ ഓട്ടോ വിതരണം
cancel
കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്കായി ഷീ ഓട്ടോയുടെ വിതരണം നടത്തി. ആറ്​ ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. വനിതകൾക്ക്‌ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ്​ നഗരസഭയുടെ കീഴിൽ സന്നദ്ധരായ വനിതകൾക്ക് ഷീ ഓട്ടോ വാങ്ങി നൽകുന്നത്. ഒരാൾക്ക് 50,000 രൂപയാണ് പദ്ധതിക്കായി നഗരസഭ നൽകുന്നത്. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ബീന ജോബി നിർവഹിച്ചു. കൂടുതൽ വനിതകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന്​ ഇവർ പറഞ്ഞു. നഗരസഭ കൗൺസിലർമാരായ മായാ ബിജു,ജാൻസി ബേബി, ഏലിയാമ്മ കുര്യാക്കോസ്, ജെസി ബെന്നി,ബെന്നി കുര്യൻ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: ഷീ ഓട്ടോയുടെ വിതരണം നഗരസഭ ചെയർപേഴ്സൻ ബീന ജോബി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story