Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലവര്‍ഷ മുന്നൊരുക്കം...

കാലവര്‍ഷ മുന്നൊരുക്കം തകൃതി

text_fields
bookmark_border
അടിമാലി: മഴക്കാല മുന്നൊരുക്ക നടപടികൾ വിവിധ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയുമൊക്കെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. മൂന്നാര്‍ ടൗണിലടക്കം ഉണ്ടാകാറുള്ള വെള്ളക്കെട്ടൊഴിവാക്കാന്‍ മുതിരപ്പുഴയുടെ ഒഴുക്ക് സുഗമമാക്കി. മറ്റ് മേഖലകളിലും കരുതല്‍ നടപടികള്‍ പുരോഗമിക്കുകയാണ്​. ഇത്തവണ നേരത്തേ എത്തിയ മഴ ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. ജലാശയങ്ങളിലേക്കും പുഴകളിലേക്കുമൊക്കെയുള്ള ഒഴുക്ക് വര്‍ധിച്ച് കഴിഞ്ഞു. മഴക്കാലമാരംഭിക്കുന്നതോടെ ജില്ലയിലെ മറ്റിടങ്ങളിലെന്നപോലെ ദേവികുളം താലൂക്കിലെ കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലും ഒരേ പോലെ ഭീതിയുടെ കാര്‍മേഘമിരുണ്ട് മൂടും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമൊക്കെയായി ഭയാനകമായ ദിനങ്ങള്‍ സമ്മാനിച്ചാണ്​ ഓരോ കാലവർഷവും കടന്നു പോകുന്നത്​. കാര്‍ഷിക മേഖലക്ക് സമ്മാനിക്കുന്നതും നഷ്ടങ്ങളുടെ വലിയ കണക്കാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story