Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമേമാരിക്കുടിയിൽ സമഗ്ര...

മേമാരിക്കുടിയിൽ സമഗ്ര കോളനി വികസന പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
ഇടുക്കി: മേമാരിക്കുടിയിൽ സമഗ്ര കോളനി വികസന പദ്ധതിക്ക്​ തുടക്കമായി. വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മേമാരി കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയിൽ അധ്യക്ഷത വഹിച്ചു. പശ്ചാത്തല സൗകര്യങ്ങൾക്കൊപ്പം ജീവനോപാധികൾകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു. സമ്പൂർണ ജനപങ്കാളിത്തത്തോടെ വിശദമായ പദ്ധതി രേഖ തയാറാക്കി ഈ വർഷം നടപ്പാക്കാവുന്ന മുഴുവൻ പദ്ധതികളും ഒരു കുടക്കീഴിലാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനുമാണ് ലക്ഷ്യം. തൊഴിൽ കാർഡ് വിതരണവും എം.എൽ.എ നിർവഹിച്ചു. ഊരുമൂപ്പൻ കുഞ്ഞൂഞ്ഞ് രാഘവനെ എം.എൽ.എ പൊന്നാട അണിയിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ്​ ജയിംസ് കെ. ജേക്കബ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ ആശ ആന്‍റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അന്നമ്മ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സവിത ബിനു, ബ്ലോക്ക് ഡിവിഷൻ മെംബർ എം.ടി. മനോജ്, ബ്ലോക്ക് ഡിവിഷൻ മെംബർ വി.പി. ജോൺ, ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സിനിമോൾ ജോസഫ്, ബി.ഡി.ഒ ബി. ധനേഷ്, പി.വി. സുനീഷ്, കെ.എസ്. ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു. ​ TDL VAZOOR SOMAN സമഗ്ര കോളനി വികസന പദ്ധതി ഉദ്‌ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story