Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:39 AM IST Updated On
date_range 29 May 2022 5:39 AM ISTആൽപ്പാറ ഹൈസ്കൂളിന്‍റെ സംരക്ഷണഭിത്തിയിൽ വിള്ളൽ
text_fieldsbookmark_border
ചെറുതോണി: കഞ്ഞിക്കുഴി ആൽപ്പാറ ഗവ. ഹൈസ്കൂളിന്‍റെ സംരക്ഷണഭിത്തി രണ്ടുദിവസമായി പെയ്ത കനത്തമഴയിൽ വിള്ളൽ. രണ്ടാഴ്ചമുമ്പ് പെയ്തമഴയിൽ ഈ സംരക്ഷണഭിത്തി ഇടിഞ്ഞത് വിവാദമായിരുന്നു. അശാസ്ത്രീയ രീതിയിലാണ് ഭിത്തി കെട്ടിയതെന്നും അഴിമതിയുണ്ടെന്നും ആരോപിച്ച് പ്രതിഷേധവുമായി രക്ഷാകർത്താക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ഞിക്കുഴി ഗവ. ഹൈസ്കൂളിൽ ജില്ല പഞ്ചായത്ത് നിർമിച്ച സംരക്ഷണഭിത്തിയുടെ അടിയിലായി വിള്ളൽ വീണത്. അടിത്തറ കെട്ടാതെയാണ് സ്കൂളിന്‍റെ സംരക്ഷണഭിത്തി നിർമിച്ചിതെന്നും ആക്ഷേപമുണ്ട്. ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ സ്കൂളിന്‍റെ പ്രാഥമിക സൗകര്യം വർധിപ്പിക്കുവാൻ അനുവദിച്ച തുകയിൽനിന്നുമാണ് ഈ സംരക്ഷണഭിത്തികൂടി നിർമിച്ചത്. TDL MATHIL THAKARNNU മഴയിൽ തകർന്ന സംരക്ഷണഭിത്തിയുടെ അടിഭാഗത്തെ വിള്ളൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story