Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴ: വെള്ളക്കെട്ടിൽ...

മഴ: വെള്ളക്കെട്ടിൽ തൊടുപുഴ നഗരം

text_fields
bookmark_border
തൊടുപുഴ: ശനിയാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്​. മൂവാറ്റുപുഴ റോഡിൽ റോട്ടറി ജങ്​​ഷൻ, മണക്കാട്​ റോഡ്​, മങ്ങാട്ടുകവല കാരിക്കോട്​ റോഡ്​, കാഞ്ഞിരമറ്റം ജങ്ഷൻ, കെ.എസ്​.ആർ.ടി.സി ജങ്ഷനുസമീപം ഇടുക്കി റോഡ്​, പാലാ റോഡ്​ എന്നിവിടങ്ങളിലാണ്​ വെള്ളക്കെട്ടുണ്ടായത്​. ഇതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമായി. ഓടകൾ നിറഞ്ഞ്​ വെള്ളം റോഡിലേക്ക്​ കയറിയതോടെയാണ്​ ഗതാഗതം താറുമാറായത്​. മങ്ങാട്ടുകവല-കാരിക്കോട്​ റോഡിൽ മങ്ങാട്ടുകവല മുതൽ ജില്ല ആശുപത്രിയിലേക്കുള്ള വഴി വരെ വെള്ളം ഉയർന്നു. ഇതുവഴി വാഹനങ്ങൾ പിന്നീട്​ ന്യൂമാൻ കോളജ്​ വഴി തിരിച്ചുവിടുകയായിരുന്നു. പാലാ റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലടക്കം വെള്ളം കയറി. കനത്ത മഴയിൽ കാരി​ക്കോട്​ മതിലിന്‍റെ ഒരു ഭാഗം റോഡിലേക്ക്​ ഇടിഞ്ഞുവീണു. നഗരത്തിൽ ഓടകൾ നിറഞ്ഞ്​ കിടക്കുന്നതാണ്​ വെള്ളം ഒഴുകിപ്പോകാൻ​ തടസ്സം​. നഗരത്തിലെ അനധികൃത നിർമാണവും വെള്ളക്കെട്ടിന്​ കാരണമാകുന്നുണ്ട്​. പലരും ഓടകൾ കൈയേറിയും മൂടിയുമാണ്​ നിർമാണം നടത്തുന്നത്​. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും മഴയിൽ വെള്ളം കയറി വലിയ നാശമാണ്​ ഉണ്ടാകുന്നത്​. സമരം കിടന്നിട്ടും നടപടിയുണ്ടായില്ല; ലക്ഷ്മിയമ്മയുടെ വീട്ടിൽ വീണ്ടും വെള്ളം കയറി ​തൊടുപുഴ: ഓടയിലെ വെള്ളം കയറി വീട് അപകടാവസ്ഥയിലായതിനെത്തുടർന്ന് മുനിസിപ്പൽ ഓഫിസിൽ കിടപ്പുസമരത്തിനെത്തിയ മുതലിയാർ മഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ വീട്ടിൽ ശനിയാഴ്ചയും വെള്ളം കയറി. നീരൊഴുക്ക്​ സുഗമമാക്കി നൽകാമെന്ന്​ അധികൃതർ പറഞ്ഞ ഉറപ്പിലാണ്​ ഇവർ സമരം അവസാനിപ്പിച്ച്​ മടങ്ങിയതെങ്കിലും വീണ്ടും വെള്ളം കയറിയതോടെ ഇനി എന്ത് ചെയ്യണമെന്നാണ്​ ഇവരുടെ ചോദ്യം. രണ്ടാഴ്ച മുമ്പാണ്​ ലക്ഷ്മിയമ്മ എന്ന 82കാരി മുനിസിപ്പൽ ഓഫിസിൽ കിടപ്പുസമരത്തിനെത്തിയത്​. തുടർന്ന്​ പ്രശ്ന പരിഹാരത്തിന്​ സ്ഥലം സന്ദർശിച്ച മുനിസിപ്പൽ ചെയർമാനും തഹസിൽദാറും അടങ്ങുന്നവർ സ്വകാര്യവ്യക്തിയോട് വെള്ളമൊഴുകി പോകാൻ വേണ്ട നടപടികൾക്ക്​ നിർദേശം നൽകി പ്രശ്നപരിഹാരം ഉണ്ടാകുമെന്ന ഉറപ്പും നൽകിയാണ്​ ഇവരെ സമാധാനിപ്പിച്ചത്​. എന്നാൽ, ശനിയാഴ്ച പെയ്ത മഴയിലും വീടിനുചുറ്റും വെള്ളക്കെട്ടായി. പരാതി പറയാൻ അധികൃതരെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും ഇവർ പറയുന്നു. ​TDL MANAKKADU JUNCTION മണക്കാട്​ ജങ്​ഷനിലുണ്ടായ വെള്ളക്കെട്ട്​ TDL KIZHAKKEYATTOM തൊടുപുഴ കിഴക്കേയറ്റത്ത് കാഞ്ഞിരമറ്റം കവലയിൽ ​റോഡിലെ വെള്ളക്കെട്ട്​ ​TDL LAKSHMIYAMMA ലക്ഷ്​മിയമ്മ വീടിനുമുന്നിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story