Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:30 AM IST Updated On
date_range 29 May 2022 5:30 AM ISTസിലിണ്ടറുകളും സ്റ്റൗവും മോഷണം പോയിട്ട് മൂന്നുമാസം; പരാതിയുമായി വീട്ടമ്മ
text_fieldsbookmark_border
നെടുങ്കണ്ടം: ഗ്യാസ് സിലിണ്ടറുകളും സ്റ്റൗവും മോഷണം പോയി മാസം മൂന്നായിട്ടും നടപടിയില്ലെന്ന പരാതിയുമായി വീട്ടമ്മ. കട്ടക്കാല രമേഷ് വില്ല ആനന്ദവല്ലിയാണ് (50) പരാതിക്കാരി. ജനുവരിയിൽ വീടിന് മുന്നിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഒരു നിറ സിലിണ്ടറും ഒരു കാലി സിലിണ്ടറും ഉപയോഗത്തിലിരുന്ന സ്റ്റൗവുമാണ് മോഷണം പോയത്. ആനന്ദവല്ലിയും ഭർത്താവ് ഗോപിയും മുരിക്കാശ്ശേരിയിൽ വീട്ടുജോലി ചെയ്യുകയാണ്. ഇളയ മകൻ പ്രതീഷ് തിരുവനന്തപുരത്ത് ജോലിയാണ്. മൂത്ത മകൻ രമേഷ് മേസ്തിരിപ്പണിയാണ്. ഇവർ വീട്ടിലില്ലാത്ത സമയത്താണ് മോഷണം. ഏതാനും ദിവസത്തിനുശേഷമാണ് ആനന്ദവല്ലിയും കുടുംബവും മോഷണവിവരം അറിയുന്നത്. മകൻ രമേഷ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 45 ദിവസം പിന്നിട്ടിട്ടും പൊലീസിൽനിന്ന് വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ കട്ടപ്പന ഡിവൈ.എസ്.പിക്കും പരാതി നൽകി. എന്നിട്ടും നടപടിയില്ലെന്ന് ഇവർ പറയുന്നു. കേസിൽ അന്വേഷണം പുരോഗതിയിലാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നെടുങ്കണ്ടം പൊലീസ് അറിയിച്ചു. കർഷകന്‍റെ പണം നഷ്ടപ്പെട്ടു; വഴിയിൽനിന്ന് ലഭിച്ചത് സ്റ്റേഷനിലെത്തി കൈമാറി ഡോക്ടർ നെടുങ്കണ്ടം: മീൻ വാങ്ങി മടങ്ങുന്നതിനിടെ കർഷകന്‍റെ കൈവശം സൂക്ഷിച്ച 28,840 രൂപ നഷ്ടപ്പെട്ടു. മീൻ വാങ്ങാൻ എത്തിയ ഡോക്ടർക്ക് പണം ലഭിച്ചു. പരാതി നൽകാനായി സ്റ്റേഷനിലെത്തിയപ്പോൾ പണവുമായി ഡോക്ടറുമെത്തി. ശനിയാഴ്ച നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലാണ് മൈനർ സിറ്റി സ്വദേശി ജയ്സന്‍റെ 28,840 രൂപ നഷ്ടപ്പെട്ടത്. ഏലക്കാ വിറ്റ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേതനം നൽകാനായാണ് നെടുങ്കണ്ടത്ത് എത്തിയത്. ഓട്ടോറിക്ഷയിൽ കയറി മത്സ്യവ്യാപാര കേന്ദ്രത്തിലെത്തി മീൻ വാങ്ങി മടങ്ങുന്നതിനിടെ എങ്ങനെയോ പണം നഷ്ടപ്പെട്ടു. ഈ സമയം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സർജൻ മുജീബ് മീൻ വാങ്ങാനെത്തിയപ്പോഴാണ് വഴിയിൽനിന്ന് എ.ടി.എം കാർഡും പണവും അടങ്ങിയ പഴ്സ് ലഭിച്ചത്. ഈ സമയം ജയ്സൺ പണം നഷ്ടപ്പെട്ട വിവരം പറയാൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി. ഇതിനിടെ, മുജീബ് പഴ്സിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചു. ശേഷം നെടുങ്കണ്ടം സ്റ്റേഷനിൽ എത്തി പണം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story