Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:31 AM IST Updated On
date_range 28 May 2022 5:31 AM ISTക്രമക്കേട്: ആരോപണം നിഷേധിച്ച് മർച്ചന്‍റ് അസോ.
text_fieldsbookmark_border
കട്ടപ്പന: മർച്ചൻറ് അസോസിയേഷനിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ. സംഘടനയുടെ ഭരണഘടന അനുസരിച്ച് എല്ലാ യൂനിറ്റ് കമ്മിറ്റികളിലും വാർഷിക കണക്കുകൾ ഓഡിറ്റിന് വിധേയമാകാറുണ്ട്. സബ് കമ്മിറ്റിയുടെ ഓഡിറ്റിങ്ങിന് മുമ്പുതന്നെ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം വസ്തുതവിരുദ്ധമാണ്. സംഘടനക്കുള്ളിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ സംഘടനയെ അപമാനിക്കാൻ പരസ്യപ്രചാരണം നടത്തുന്നത് അപലപനീയമാണ്. ഇതിനെതിരെ സംഘടനതലത്തിലും നിയമപരമായും നടപടികളെടുക്കുമെന്ന് സബ് കമ്മിറ്റി ഓഡിറ്റേഴ്‌സ് സിബി കൊല്ലംകുടി, ലൂക്ക ജോസഫ്, വിൻസെന്‍റ് വി.കുര്യൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story