Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴക്കാലപൂർവ ശുചീകരണ...

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തി

text_fields
bookmark_border
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തി
cancel
മുട്ടം: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മുട്ടം ടൗൺ ശുചീകരിച്ചു. മുട്ടം കോടതിപ്പടി മുതൽ തോട്ടുങ്കരവരെയും ശങ്കരപ്പള്ളി റൂട്ടിൽ കടുതൊടി സൂപ്പർമാർക്കറ്റ് വരെയുമാണ് ശുചീകരിച്ചത്. മുട്ടം പഞ്ചായത്ത്, കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ, കുടുംബശ്രീ സി.ഡി.എസ് മെംബർമാർ, ഹരിതകർമസേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഗ്ലോറി പൗലോസ്, പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഷേർളി അഗസ്റ്റിൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, വാർഡ് മെംബർമാരായ സൗമ്യ സാജബിൻ, ബിജോയി ജോൺ, ജോസ് കടുത്തലകുന്നേൽ, ടെസി സതീഷ്, റെൻസി സുനീഷ്, റെജി ഗോപി, മുട്ടം സി.എച്ച്.സി ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജൂബി തോമസ്, പഞ്ചായത്ത് സെക്രട്ടറി ഷീബ കെ. സാമുവൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോഷ്നി ദേവസ്യ, മെർലിൻ, കുടുംബശ്രീ ചെയർപേഴ്സൻ ഏലിയാമ്മ ജോൺസൺ, ഹരിതകർമസേന സെക്രട്ടറി ആലീസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. tdl mltm3 മഴക്കാലപൂർവ ശുചീകരണത്തിന്‍റെ ഭാഗമായി മുട്ടം ടൗൺ ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story