Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാർ മാരത്തൺ ഇന്ന്...

മൂന്നാർ മാരത്തൺ ഇന്ന് മുതൽ

text_fields
bookmark_border
മൂന്നാർ: കായികപ്രേമികളിൽ ആവേശം നിറക്കുന്ന മൂന്നാർ മാരത്തൺ രണ്ടുവർഷത്തെ ഇടവേളക്കുശേഷം ശനിയാഴ്ച വീണ്ടും തുടങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ മാരത്തൺ. രാവിലെ പഴയമൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രത്തിൽനിന്ന് ​71 കിലോമീറ്റർ ദൈർഘ്യമുള്ള അൾട്ര മാരത്തൺ ആരംഭിക്കും. 29ന് രാവിലെ 41കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണും വൈകീട്ട് 21 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തണും നടക്കും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും മറ്റ് സാഹസിക കായിക സംരംഭങ്ങളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നാറിന്‍റെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കാനും പരിസ്ഥിതി സ്നേഹം വളർത്താനുമാണ് യുവാക്കളെ പങ്കാളികളാക്കുന്ന മെഗാ മാരത്തൺ. അഡ്വ. എ. രാജ എം.എൽ.എ, ജില്ല പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി, ജില്ല വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story