Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിനോദസഞ്ചാരികളുടെ കാർ...

വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപെട്ടു
cancel
മൂന്നാർ: ദേവികുളം റോഡിലെ സിഗ്നൽ പോയന്റിന് സമീപം വിനോദസഞ്ചാരികളുടെ കാർ മറിഞ്ഞു. ആർക്കും പരിക്കില്ല. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച പുലർച്ച മൂന്നിന് അപകടത്തിൽപെട്ടത്​. കർണാടകയിൽനിന്ന് വന്ന അഞ്ചംഗ സംഘം ദേവികുളത്തെ സ്വകാര്യ റിസോർട്ടിൽ താമസിച്ച ശേഷം വ്യഴാഴ്ച പുലർച്ച വെള്ളവും അഹാര സാധനങ്ങളും വാങ്ങാൻ മൂന്നാർ ടൗണിലേക്ക് വരുന്നതിനിടെ ദേവികുളം സിഗ്നൽ പോയന്റിന് സമിപം കാർ 50 അടി താഴ്ചയിലേക്ക്​ മറിയുകയായിരുന്നു. തേയിലച്ചെടികൾക്ക് മുകളിലേക്ക് മറിഞ്ഞതിനാൽ വാഹനത്തിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പ്​ വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ പിഞ്ചുകുഞ്ഞും പിതാവും മരിച്ചിരുന്നു. ചിത്രം 1 ദേവികുളം റോഡിലെ സിഗ്നൽ പോയന്റിന് സമീപം അപകടത്തിൽപെട്ട കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story