Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:32 AM IST Updated On
date_range 27 May 2022 5:32 AM ISTമലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർത്താൻ നടപടിയായില്ല
text_fieldsbookmark_border
മൂലമറ്റം: . 40 മീറ്ററിന് മുകളിലായിരുന്ന ജലനിരപ്പ് താഴ്ത്തി 38 മീറ്ററിലെത്തിച്ചതോടെ നിരവധി കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ടിരുന്നു. ഈ സ്ഥിതി വീണ്ടും തുടർന്നാൽ മിക്ക ജലസ്രോതസ്സുകളും വറ്റും. 200ഓളം തടവുപുള്ളികൾ അധിവസിക്കുന്ന ജില്ല ജയിലിലേക്ക് നാല് ദിവസമായി കുടിവെള്ളം വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. 1500 ലിറ്ററിന് 500 രൂപ നിരക്കിൽ സ്വകാര്യ വ്യക്തികളിൽനിന്ന് വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. അധികനാൾ ഇത്തരത്തിൽ തുടരാനാവില്ലെന്ന് ജയിൽ അധികൃതർ പറയുന്നു. ജലക്ഷാമം ചൂണ്ടിക്കാട്ടി ജലവിഭ വകുപ്പിനും എം.വി.ഐ.പിക്കും അധികൃതർ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. എം.വി.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ നിർദേശപ്രകാരമാണ് ജലനിരപ്പ് താഴ്ത്തിയത്. മുൻ വർഷങ്ങളിൽ മഴക്കാലത്ത് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം മലങ്കര ഡാമിലെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ അനവധി വീടുകൾ വെള്ളത്തിലാകുകയും ചെയ്തു. ഇതേ തുടർന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്ന് മഴക്കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കണമെന്ന് തീരുമാനം എടുത്തിരുന്നു. 36.9 മീറ്ററിൽ നിലനിർത്തണമെന്നായിരുന്നു തീരുമാനം. നിരന്തരം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് മൂലം ഷട്ടറുകൾക്ക് കേടുപാട് സംഭവിക്കുന്നതായി എം.വി.ഐ.പി അധികൃതർ പറയുന്നു. അതിനാൽ നിലവിലെ അവസ്ഥയിൽ തന്നെ തുടരാനാണ് തീരുമാനം. നിലവിൽ അഞ്ച് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതം ഉയർത്തിയ നിലയിലാണ്. tdl mltm 2 ജലനിരപ്പ് താഴ്ന്ന മലങ്കര ജലാശയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
