Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:29 AM IST Updated On
date_range 27 May 2022 5:29 AM ISTരവീന്ദ്രൻ പട്ടയം റദ്ദാക്കൽ; രണ്ട് വില്ലേജിൽക്കൂടി ഹിയറിങ്
text_fieldsbookmark_border
മൂന്നാർ: വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിൽ റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിങ് ദേവികുളത്ത് കലക്ടറുടെ നേതൃത്വത്തിൽ നടന്നു. വട്ടവടയിലെ 38ഉം കൊട്ടക്കാമ്പൂരിലെ 60 പട്ടയങ്ങളുമാണ് പരിശോധിച്ചത്. രണ്ട് വില്ലേജിലെയും പട്ടയ ഉടമകളോട് വ്യാഴാഴ്ച രാവിലെ ദേവികുളം ആർ.ഡി.ഒ ഓഫിസിൽ രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കലക്ടർ ഷീബ ജോർജ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ, എൽ ആൻഡ് എ ഡെപ്യൂട്ടി കലക്ടർ കെ. മനോജ് എന്നിവരാണ് ഹിയറിങ് നടത്തിയത്. ചിത്രം 1 കലക്ടർ ഷീബ ജോർജിന്റെ നേതൃത്വത്തിൽ നടന്ന റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിങ് ചിത്രം 2 ദേവികുളം ആർ.ഡി.ഒ ഓഫിസിൽ നടന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ എത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
