Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്യാജ രേഖ ചമച്ച്​...

വ്യാജ രേഖ ചമച്ച്​ പട്ടയ ഭൂമി തട്ടിയെടുത്തെന്ന്​

text_fields
bookmark_border
നെടുങ്കണ്ടം: പിതൃസ്വത്തായി കിട്ടിയ പട്ടയ ഭൂമി വ്യാജ രേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും രാഷ്ട്രീയ പിന്‍ബലത്തോടെ ബന്ധുക്കള്‍ തട്ടിയെടുത്തായി പരാതി. നെടുങ്കണ്ടം പാറത്തോട് സ്വദേശി പിച്ചാമണിയാണ് പരാതിക്കാരൻ. യഥാർഥ ഉടമക്ക് അനുകൂലമായ കോടതി വിധി നിലനില്‍ക്കെ അതിക്രമിച്ച് കയറി മരം മുറിച്ച് കടത്തിയാതായും ആരോപണമുണ്ട്. പ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെ ഉടമയെന്ന വ്യാജേന മറ്റൊരു വ്യക്തി ആള്‍മാറാട്ടത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. പിച്ചാമണിയുടെ അതേ പേരിലുള്ള മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭൂമി കൈമാറ്റം നടത്തിയത്. പിച്ചമണിയുടെ പിതാവ് തമിഴ്നാട് എന്‍.ഡി പെട്ടി സ്വദേശിയായ രാസയ്യ, 2001ലാണ് പാറത്തോട്ടില്‍ മൂന്നേക്കര്‍ ഭൂമി വാങ്ങിയത്. ഇതില്‍ 1.68 ഏക്കറിനാണ്​ പട്ടയമുള്ളത്. 2008ല്‍ രാസയ്യക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായതോടെ ചികിത്സക്കായി തമിഴ്നാട്ടിലേക്ക് മടങ്ങി. ഇതേ വര്‍ഷം രാസയ്യ മരിച്ചു. തുടര്‍ന്ന്​ രണ്ട് വര്‍ഷം തങ്ങളാരും ഇവിടേക്ക് വാരാതിരുന്നതോടെ ബന്ധുക്കള്‍ ഭൂമി കൈവശപ്പെടുത്തുകയായിരുന്നെന്ന്​ പിച്ചാമണി പറയുന്നു. തമിഴ്നാട്ടില്‍ ദുരിത ജീവിതം നയിച്ചിരുന്ന പിച്ചാമണിയുടെ അവസ്ഥ മനസ്സിലാക്കി നാട്ടുകാരാണ്​ കഴിഞ്ഞ വര്‍ഷം പാറത്തോട്ടിലേക്ക് തിരികെ എത്തിച്ചത്​. കരം അടക്കാൻ വില്ലേജ് ഓഫിസില്‍ എത്തിയപ്പോഴാണ് സ്വന്തം ഭൂമി താനറിയാതെ കൈമാറ്റം ചെയ്തതായി അറിഞ്ഞത്. 2020ലാണ് വ്യാജ രേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുത്തത്. ബന്ധുക്കളായ മാരിയമ്മ, രാജാ എന്നിവരുടെ പേരിലേക്കാണ് ഭൂമി മാറ്റിയത്. കോടതിയെ സമീപിച്ച പിച്ചാമണിക്ക്​ കൃഷി ചെയ്യാന്‍ അനുമതി ലഭിച്ചിട്ടും തട്ടിപ്പ് നടത്തിയവര്‍ ഭീഷണി തുടരുകയാണെന്നാണ് ആരോപണം. പലതവണ പൊലീസിനെ സമീപിച്ചിട്ടും അന്വേഷിക്കാൻ തയാറായില്ലെന്നും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story