Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:39 AM IST Updated On
date_range 26 May 2022 5:39 AM ISTസ്കൂൾ ബസുകൾ പരിശോധിച്ചു
text_fieldsbookmark_border
അടിമാലി: മോട്ടോർ വാഹനവകുപ്പ് അടിമാലിയിൽ സ്കൂൾ ബസുകളുടെ അധ്യയനവർഷാരംഭ മുന്നൊരുക്ക പരിശോധന നടത്തി. 29 ബസുകൾ പരിശോധിച്ചതിൽ സാങ്കേതിക തികവും സുരക്ഷ യോഗ്യതയുമുള്ള 23 വാഹനങ്ങൾക്ക് കാര്യക്ഷമത സർട്ടിഫിക്കറ്റ് നൽകി. ഇനിയും യോഗ്യത തെളിയിക്കാത്ത സ്കൂൾ വാഹനങ്ങൾക്കായി വെള്ളിയാഴ്ചയും പരിശോധന നടത്തുമെന്ന് ദേവികുളം ജോയന്‍റ് ആർ.ടി.ഒ ടി.എച്ച്. എൽദോ അറിയിച്ചു. പരിശോധനയിൽ എം.വി.ഐമാരായ എൽദോ വർഗീസ്, ഫ്രാൻസിസ്, ഫവാസ് വി.സലീം, എബിൻ ഐസക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story