Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:38 AM IST Updated On
date_range 26 May 2022 5:38 AM ISTഅധ്യാപകർക്കും ജീവനക്കാർക്കും പരിശീലനം തുടങ്ങി
text_fieldsbookmark_border
തൊടുപുഴ: അൽ അസ്ഹർ എൻജിനീയറിങ് ആൻഡ് പോളിടെക്നിക് കോളജിലെ അധ്യാപകർക്കും ജീവനക്കാർക്കും രണ്ടുദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു. മഹാരാജാസ് കോളജ് റിട്ട. പ്രിൻസിപ്പലും അന്തർദേശീയ പരിശീലകയുമായ ഡോ. മേരി മെറ്റിൽഡ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഡി.എഫ്. മെൽവിൻ ജോസ്, പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എ. ഖാലിദ്, ആന്തരിക ഗുണനിലവാര വിഭാഗം കോഓഡിനേറ്റർമാരായ പ്രഫ. ഒ.എസ്. കല, പ്രഫ. നീദ ഫരീദ് എന്നിവർ സംസാരിച്ചു. എങ്ങനെ മികച്ച അധ്യാപകരാകാം, പുതിയ ലോകത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്നീ വിഷയങ്ങളിൽ ചർച്ച ക്ലാസുകൾനടത്തി. നൂറോളം ജീവനക്കാർ പങ്കെടുത്തു. ആദ്യദിവസത്തിൽ മികവ് പുലർത്തിയ വി.ആർ. ദാമോദരൻ, എൻ.ആർ. സജീവ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി തൊടുപുഴ: തൊഴിലുറപ്പ് പദ്ധതി നിർജീവമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ ഇൻകം ടാക്സ് ഓഫിസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. യൂനിയൻ ജില്ല സെക്രട്ടറി നിശാന്ത് വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി വി.എ. ഷാഹുൽ അധ്യക്ഷതവഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി ടി.എം. മുജീബ്, കെ.കെ. ഷിംനാസ്, ടി.കെ. സന്തോഷ്, ശ്രീജ രാജീവ് എന്നിവർ സംസാരിച്ചു. രത്നമ്മ സുധാകരൻ ഷീല ദീപു, സീന നവാസ്, രംഭ സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി. FOTO - TDL NREG കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഇൻകം ടാക്സ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല സെക്രട്ടറി നിശാന്ത് വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story