Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്‍റർനെറ്റ്​ തകരാർ;...

ഇന്‍റർനെറ്റ്​ തകരാർ; രജിസ്ട്രേഷൻ നടപടി വൈകുന്നു

text_fields
bookmark_border
അടിമാലി: ഇന്‍റർനെറ്റ് സംവിധാനം തകരാറിലായതോടെ രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിലെ രജിസ്ട്രേഷൻ നടപടിക്ക് കാലതാമസം. തുടർച്ചയായി മൂന്നുദിവസങ്ങളിൽ നെറ്റ്‌ സൗകര്യം ഇല്ലാതെ വന്നതോടെ രജിസ്ട്രേഷൻ അടക്കം നടപടികളും ബാധ്യത സർട്ടിഫിക്കറ്റ് നൽകലുമെല്ലാം മുടങ്ങി. അതിവിസ്തൃതമായ മേഖലയിലെ വിവിധ വില്ലേജുകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആധാരം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി വരുന്ന സ്ത്രീകൾ അടക്കമുള്ളവർ ഒരുദിവസം കൊണ്ട് ഇടപാടുകൾ തീർക്കാനാവാതെ പോയി തിരിച്ചുവരേണ്ട സാഹചര്യമാണ്​. സാങ്കേതിക തകരാറാണ്​ പ്രശ്നങ്ങൾക്ക്​ കാരണമെന്നും ബി.എസ്.എൻ.എൽ കണക്​ഷനുള്ള ഓഫിസിൽ പല ദിവസങ്ങളിലും നെറ്റ്‌വർക്ക് തകരാർ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സബ്​ രജിസ്ട്രാർ എസ്. അജിത്കുമാർ അറിയിച്ചു. ജീവനക്കാരുടെ കുറവും വെല്ലുവിളിയാണ്​. തുടർച്ചയായി ഉണ്ടാകുന്ന നെറ്റ് വർക്ക് തകരാർ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന്​ ആധാരമെഴുത്ത് അസോ. രാജകുമാരി യൂനിറ്റ് പ്രസിഡന്‍റ്​ എ.പി. റോയി ആവശ്യപ്പെട്ടു. ഇതിനിടെ, ഓഫിസിലെ ശൗചാലയത്തിൽ വെള്ളമെത്തിക്കാൻ പൊതുമരാമത്ത് വകുപ്പിന് അപേക്ഷനൽകി കാലങ്ങൾ കഴിഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story