Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിങ്കുകണ്ടത്ത് ഭൂമി...

സിങ്കുകണ്ടത്ത് ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് നീക്കത്തിൽ പ്രതിഷേധം

text_fields
bookmark_border
അടിമാലി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് സ്വകാര്യ കുടുംബങ്ങൾ കൈവശം ​വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് നീക്കത്തിൽ പ്രതിഷേധവുമായി നാട്ടുകാരും സർവകക്ഷി നേതൃത്വവും.‍ 12 കുടുംബങ്ങൾ മൂന്ന് പതിറ്റാണ്ടിലധികമായി കൃഷിചെയ്യുകയും വീടുവെച്ച്​ താമസിക്കുകയും ചെയ്ത ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ രൂപവത്​കരിച്ച ജനകീയ സമരസമിതി തെരുവുസമരം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം ഭൂമി ഏറ്റെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. റവന്യൂ ഉദ്യോഗസ്ഥരെ തടയാനായിരുന്നു സമരസമിതിയുടെ നീക്കം. എന്നാൽ, ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ല. വർഷങ്ങൾക്ക് മുമ്പ്​ കുടിയേറി കൃഷിചെയ്യുന്ന ഭൂമി പതിച്ചുനൽകണമെന്ന്​ ആവശ്യപ്പെട്ട് 12 കുടുംബങ്ങൾ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർനടപടി സ്വീകരിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. കുടുംബങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി ആദിവാസി പുനരധിവാസ പദ്ധതിക്കായി മാറ്റിയിട്ടിരിക്കുന്നതാണെന്നാണ്​ റവന്യൂ വകുപ്പി‍ൻെറ അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ പതിച്ചുനൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് റവന്യൂ വിഭാഗം പരാതിക്കാരെ പങ്കെടുപ്പിച്ച് തെളിവെടുപ്പ്​ നടത്തുകയും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥർ സർക്കാറിനെയും തങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായി ഒഴിപ്പിക്കൽ നടപടി നേരിടുന്നവർ പറയുന്നു. കുടിയിറക്കാനുള്ള നീക്കം അവസാനിപ്പിച്ച് കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതുവരെ സമര രംഗത്തുണ്ടാവുമെന്നാണ് പ്രാദേശത്തെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story