Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗജന്യ പി.എസ്​.സി...

സൗജന്യ പി.എസ്​.സി കോച്ചിങ്; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തൊടുപുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പി.എസ്​.സി കോച്ചിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റെഗുലർ ബാച്ച് ഒന്ന്​ (തിങ്കൾ, ബുധൻ, വെള്ളി) ബിരുദവും ഉയർന്ന യോഗ്യതയും ഉള്ളവർക്കും റെഗുലർ ബാച്ച്​ രണ്ട്​ (ചൊവ്വ, വ്യാഴം, ശനി) ബിരുദധാരികൾ അല്ലാത്തവർക്കും ഹോളിഡേ ബാച്ച് (രണ്ടാംശനി, ഞായർ) ജോലിചെയ്യുന്നവർക്കും വിദ്യാർഥികൾക്കുമായാണ് നടത്തുന്നത്. ആറുമാസമാണ്​ കാലാവധി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 15 വൈകീട്ട് നാലുവരെ. 18 വയസ്സ് തികഞ്ഞവരും എസ്​.എസ്​.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരോ ആകണം. നിർദിഷ്​ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്,​ രണ്ട്​ പാസ്​പോർട്ട് സൈസ്​ ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം പ്രിൻസിപ്പൽ കോച്ചിങ് സെന്‍റർ ഫോർ മൈനോരിറ്റി യൂത്ത്സ്​, തൊടുപുഴ ഈസ്റ്റ് പി.ഒ, കാരിക്കോട് പിൻ 685585 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അപേക്ഷഫോറം ഓഫിസിൽനിന്ന് ലഭ്യമാണ്. 04862 225227, 7907464443. ഉദ്യോഗസ്ഥ തേർവാഴ്ച അനുവദിക്കില്ല -കെ.വി.വി.എസ്​ തൊടുപുഴ: ജൂൺ ഒന്ന്​ മുതൽ സംസ്ഥാനവ്യാപകമായി ടെസ്റ്റ് പർച്ചേയ്​സുകൾ വ്യാപകമാക്കാൻ ധനകാര്യവകുപ്പ് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി ഉദ്യോഗസ്ഥ തേർവാഴ്ച അനുവദിക്കില്ലെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. കോവിഡിനുശേഷം നടുനിവർത്താൻ പെടാപ്പാട് പെടുന്ന വ്യാപാരമേഖലക്ക് താങ്ങാൻ കഴിയാത്ത പിഴയുമായി ജി.എസ്.ടി ഉദ്യോഗസ്ഥരെ കെട്ടഴിച്ചുവിടുന്നത് മേഖലയിലെ ആത്മഹത്യകൾ വർധിപ്പിക്കാൻ ഇടയാക്കും. അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടികൾ ഇന്ന്​ *വാഴത്തോപ്പ്​ ജി.വി.എച്ച്​.എസ്​.എസ്​: സമഗ്രശിക്ഷ കേരളം ഇടുക്കിയുടെ സ്​പേസ്​ പദ്ധതി ഉദ്​ഘാടനം. മന്ത്രി റോഷി അഗസ്റ്റിൻ - രാവിലെ 11.30 *കുമളി ഗിരിജ്യോതി ആശ്രമ ദേവാലയം: യൂദാശ്ലീഹയുടെ തിരുനാൾ. രാവിലെ -6.30 മുതൽ *തൊടുപുഴ മുനിസിപ്പൽ ടൗൺഹാൾ: നഗരസഭ പരിധിയിലെ നവസംരംഭകർക്കായി ബോധവത്​കരണ ശിൽപശാല. രാവിലെ -10 *തൊടുപുഴ ​ഷെറോൺ കൾച്ചറൽ സെന്‍റർ: കെ.എസ്​.ഇ.ബി​ പെൻഷനേഴ്​സ്​ അസോ. സംസ്ഥാന സമ്മേളനം. ഉദ്​ഘാടനം ഡീൻ കുര്യാക്കോസ്​ എം.പി -രാവിലെ 9.30 *ദേവികുളം സർക്കാർ അതിഥി മന്ദിരം: കാർഷിക കടാശ്വാസ കമീഷൻ സിറ്റിങ്​ -രാവിലെ 9.30 *വണ്ടി​പ്പെരിയാർ വ്യാപാരഭവൻ: മുസ്​ലിം ലീഗ്​ പീരുമേട്​ നിയോജകമണ്ഡലം കൗൺസിൽ യോഗം -രാവിലെ 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story