Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിവില്‍ സര്‍വിസ്...

സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം

text_fields
bookmark_border
ഇടുക്കി: പട്ടികവര്‍ഗ വിഭാഗത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരും ബിരുദധാരികളുമായ യുവതി-യുവാക്കളില്‍നിന്ന്​ സൗജന്യ സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 40പേര്‍ക്ക് പൂർണമായും മികവിന്‍റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം പ്രവേശനം നല്‍കുന്നതും തുടര്‍ന്ന് ഒരുമാസം ഭക്ഷണ-താമസ സൗകര്യങ്ങളോടെ തിരുവനന്തപുരത്ത് ഓറിയന്‍റേഷന്‍ ക്യാമ്പ് നടത്തും. താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോമിനോടൊപ്പം യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്‍റെയും ജാതിവരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാലാംനില, വികാസ്ഭവന്‍, തിരുവനന്തപുരം- 695033 എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ ഒന്നിനകം നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ ലഭ്യമാക്കണം. അപേക്ഷഫോമുകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ഇടുക്കി ഐ.ടി.ഡി പ്രോജക്ട് ഓഫിസ്, അടിമാലി ട്രൈബല്‍ ഡെവലപ്മെന്‍റ്​ ഓഫിസ്, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള യാത്ര ചെലവ് (ട്രെയിന്‍), കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ്മണി എന്നിവയുള്‍പ്പെടെ ചെലവുകള്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന്​ നല്‍കും. ഫോണ്‍: 04862 222399.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story