Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒള്ളവയല്‍...

ഒള്ളവയല്‍ നിവാസികള്‍ക്ക് ഭീഷണിയായി ഒറ്റയാന്‍

text_fields
bookmark_border
മറയൂര്‍: പെരടിപള്ളം ഒള്ളവയല്‍ നിവാസികള്‍ക്ക് ഭീഷണിയായി കാട്ടാന. നിരവധിപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും കാട്ടനയെ ഉള്‍വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പെരടിപള്ളം ഒള്ളവയല്‍ എന്നിവടങ്ങളിലായി 400 കൂടുംബങ്ങളില്‍ അധികമാണ് താമസിച്ചുവരുന്നത്. 200 വര്‍ഷങ്ങളില്‍ ഏറെ കുടിയേറ്റ പാരമ്പര്യമുള്ള പ്രദേശമാണ് പെരടിപള്ളം ഒള്ളവയല്‍ മേഖല. മുന്‍കാലങ്ങളി​ലൊന്നും അനുഭവപ്പെടാത്ത തരത്തിലുള്ള കാട്ടാന ശല്യമാണ് പ്രദേശവാസികള്‍ ഇപ്പോള്‍ നേരിടുന്നത്. പകല്‍ സമയങ്ങളില്‍പോലും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കാട്ടാനകള്‍ വിഹരിക്കുന്നു. കഴിഞ്ഞദിവസം പെരടിപള്ളം സ്വദേശി അജിത് ബൈക്കില്‍ വരുമ്പോള്‍ ഒറ്റയാന്‍റെ ആക്രമണം ഉണ്ടാകുകയും ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ പാറകെട്ടില്‍ കയറി രക്ഷപ്പെട്ട് യുവാവിനെ പിന്നീട് പിക്അപ് ലോറിയില്‍ എത്തിയ സുഹൃത്തുക്കളാണ് രക്ഷിച്ച് വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെരടിപള്ളം രണ്ടാംപാലത്തിന് സമീപത്തുവെച്ച് ഐ.എച്ച്.ആര്‍.ഡി കോളജ് ജീവനക്കാരനായ ഇരുളപ്പനും സുഹൃത്തുക്കളും വന്ന വാഹനം കാട്ടന തടഞ്ഞിട്ടിരുന്നു. പൊങ്ങള്‍പള്ളി ആദിവാസി കോളനിയിലെ യുവാക്കളാണ് കാട്ടാനയെ തുരത്തി വാഹനത്തിലുള്ളവരെ രക്ഷിച്ചത്. വെട്ടുകാട് പെരടിപള്ളം റോഡില്‍ നിലയുറപ്പിച്ച് ആക്രമണം നടത്തുന്ന കാട്ടാനയെ തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടികളും സ്വീകരിച്ചിട്ടില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. TDL OTTAYAN ചിത്രം: പെരടിപള്ളം റോഡില്‍ കാണുന്ന ഒറ്റയാന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story