Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുവന്താനത്ത്​ കാർഷിക...

പെരുവന്താനത്ത്​ കാർഷിക ടൂറിസം പദ്ധതി

text_fields
bookmark_border
പെരുവന്താനം: ഗ്രാമപഞ്ചായത്തും ജൈവവൈവിധ്യ പരിപാലന ബോർഡുംകൂടി പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും കോർത്തിണക്കി ജൈവവൈവിധ്യ ഗ്രാമീണ കാർഷിക ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. അന്തരാഷട്ര ജൈവ വൈവിധ്യദിനത്തിൽ പാലൂർക്കാവ് ഗവ. ആയുർവേദ ആശുപത്രി വളപ്പിൽ ഔഷധസസ്യങ്ങൾ നട്ട്​ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഡോമിന സജി ഉത്ഘാടനം ​ചെയ്തു. പാതയോരങ്ങളിൽ ഔഷധമരങ്ങൾ നട്ടുപിടിപ്പിക്കുക, ജൈവവൈവിധ്യ പാർക്കുകൾ, ഔഷധവനം, ശലഭ പാർക്ക് ഔഷധഗാർഡൻ കുടുംബശ്രീ ലഘുഭക്ഷണശാലകൾ, ആധുനിക രീതിയിലെ ടോയ്​ലറ്റ് സംവിധാനം, സഞ്ചാരികൾക്ക് കൃഷിയിടങ്ങൾ സർന്ദർശിക്കാനും നാടൻ ഭക്ഷണം ലഭിക്കുന്നതിനും കൃഷിയിടങ്ങളിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ട് വാങ്ങുന്നതിനും സൗകര്യം ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത്, ജൈവവൈവിധ്യ ബോർഡ്, വനംവകുപ്പ്​, ടൂറിസം ഡിപ്പാർട്മെന്‍റ്​ തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹായസഹകരണത്തോടുകൂടി ഡീൻ കുര്യാക്കോസ് എം.പിയുടെ സാഗി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ പറഞ്ഞു. വാർഡ് മെംബർ ഷീബ വിനോയി അധ്യക്ഷതവഹിച്ചു. ആയുർവേദ ഡോക്ടർ ഹരി, പഞ്ചയത്ത് മെംബർ എബിൻ കുഴിവേലി, സാഗി കോഓഡിനേറ്റർ വി.എ. സുഹൈൽ, വ്യവസായ വകുപ്പ് കോഓഡിനേറ്റർ ജോജി ജോസഫ്, യൂത്ത് കോഓഡിനേറ്റർ മനു വേഴമ്പത്തോട്ടം തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ജോസ് പനച്ചിക്കൽ സ്വാഗതവും ജോളി വർഗീസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story