Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:32 AM IST Updated On
date_range 24 May 2022 5:32 AM ISTബാഡ്മിന്‍റൺ മത്സരത്തിൽ മൂലമറ്റം സ്വദേശിക്ക് സ്വർണം
text_fieldsbookmark_border
മൂലമറ്റം: മാസ്റ്റേഴ്‌സ് ഷട്ടിൽ ബാഡ്മിന്‍റൺ (സിംഗിൾസ്) മത്സരത്തിൽ മൂലമറ്റം സ്വദേശിക്ക് സ്വർണം. മാസ്റ്റേഴ്‌സ് ഗെയിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് നടത്തിയ 45 വയസ്സിന് മുകളിലുള്ളവരുടെ ഷട്ടിൽ ബാഡ്മിന്‍റൺ (സിംഗിൾസ്) മത്സരത്തിലാണ് കേരളത്തെ പ്രതിനിധാനം ചെയ്ത പി.സി. രമേശ് സ്വർണം നേടിയത്. അടുത്ത മാസം കൊറിയയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ജില്ലയിൽനിന്ന് ആദ്യമായാണ് ദേശീയ ബാഡ്മിന്‍റൺ മത്സരത്തിൽ ഒരാൾ ദേശീയ പുരസ്‌കാരം നേടുന്നത്. പൈനാവ് പളിയക്കുടിയിൽ രമേശ് ഇപ്പോൾ മൂലമറ്റം കെ.എസ്.ഇ.ബിയിൽ വർക്കറായി ജോലി നോക്കുന്നു. ദീപയാണ് ഭാര്യ. മക്കൾ: ഋതിക്, ഋതിക. tdg mltm 9 പി.സി. രമേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
