Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:29 AM IST Updated On
date_range 24 May 2022 5:29 AM ISTകെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഐക്യദാർഢ്യം
text_fieldsbookmark_border
തൊടുപുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളലഭ്യത ഉറപ്പുവരുത്തുക, പൊതുഗതാഗതം സംരക്ഷിക്കൽ സർക്കാർ ഉത്തരവാദിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജോയന്‍റ് കൗൺസിൽ ഐക്യദാർഢ്യദിനം ആചരിച്ചു. തൊടുപുഴ ഡിപ്പോയിലേക്ക് ജീവനക്കാരുടെ പ്രകടനത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സദസ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജി. രമേശ് അധ്യക്ഷത വഹിച്ചു. ജീവനക്കാർ ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തു. ജില്ല വൈസ് പ്രസിഡന്‍റ് എ.കെ. സുഭാഷ് സംസ്ഥാന കമ്മിറ്റി അംഗം ജെ. ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം ഒ.കെ. അനിൽകുമാർ, ജില്ല പ്രസിഡന്‍റ് ആർ. ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു. കലക്ടറേറ്റ് സമുച്ചയത്തിൽ ജില്ല വൈസ് പ്രസിഡന്‍റ് സുഭാഷ് ചന്ദ്രബോസും പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ ജില്ല സെക്രട്ടറി വി.ആർ. ബീനാമോളും നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ജില്ല ജോയന്‍റ് സെക്രട്ടറി എസ്. സുകുമാരനും ദേവികുളം മിനി സിവിൽ സ്റ്റേഷനിൽ വനിത കമ്മിറ്റി ജില്ല ജോ. സെക്രട്ടറി ആൻസ് ജോണും രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്ത് ജില്ല ജോ. സെക്രട്ടറി മനോജ് മോഹനനും കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കൗൺസിൽ അംഗം ആന്‍റണി ജോസഫും ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. FOTO - TDL JOINCOUNCLE ജോയന്‍റ് കൗൺസിൽ നേതൃത്വത്തിൽ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്യുന്നു മിനി ഹാൻഡ്ബാൾ ലീഗ് തൊടുപുഴ: ജില്ല ഹാൻഡ്ബാൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ കെ. ശശിധരൻ മെമ്മോറിയൽ മിനി ഹാൻഡ്ബാൾ ലീഗ് 29ന് കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുമെന്ന് സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പകെടുക്കാം. ഫോൺ: 730 606 2090.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story