Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:29 AM IST Updated On
date_range 24 May 2022 5:29 AM ISTപരാധീനതകളുടെ നടുവിൽ മൂലമറ്റം അഗ്നിസുരക്ഷ നിലയം
text_fieldsbookmark_border
-ജീവനക്കാർ വിശ്രമിക്കുന്നത് മരച്ചുവട്ടിൽ മൂലമറ്റം: മഴ പെയ്താൽ നനഞ്ഞൊലിക്കും. വേനലായാൽ വിയർത്തുകുളിക്കും. മൂലമറ്റം അഗ്നി സുരക്ഷ ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണ്. മഴയത്ത് കുടചൂടി ഓഫിസിൽ നിൽക്കുന്നവർ വെയിലടിക്കുന്നതോടെ സമീപത്തെ മരച്ചുവട്ടിലും മറ്റും അഭയം പ്രാപിക്കുന്നു. തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്, 2014 ഫെബ്രുവരി 21 നാണ് ഉദ്ഘാടനം ചെയ്തത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും സ്വന്തം കെട്ടിടം നിർമിക്കാത്തതാണ് സേനാംഗങ്ങളെ ദുരിതത്തിലാക്കുന്നത്. വൈദ്യുതി വകുപ്പിന്‍റെ ഗോഡൗണിലാണ് നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ക്രെയിനുകളും മറ്റും സൂക്ഷിക്കുന്നതിനായി നിർമിച്ചതായതിനാൽ കെട്ടിടത്തിന്‍റെ എൺപതടിയോളം ഉയരത്തിലാണ് മേൽക്കൂര. ടിൻ ഷീറ്റുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന മേൽക്കൂര ചോർന്ന് മഴക്കാലത്ത് വെള്ളം കെട്ടിടത്തിനുള്ളിൽ തളം കെട്ടിക്കിടക്കും. വേനൽകാലത്ത് ചെറിയ കാറ്റിൽ പോലും ഷീറ്റുകൾ പറന്നു പോകും. പൊടിശല്യവും അസഹ്യമായ ചൂടും മഴവെള്ളം പതിക്കുന്നതും മൂലം അലർജിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും പിടിപെടുന്നതിനാൽ കെട്ടിടത്തിനുള്ളിൽ നിന്നും മാറി സമീപത്തെ മരച്ചുവട്ടിലാണ് ജീവനക്കാർ വിശ്രമിക്കുന്നത്. കമ്പ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മൂടിയാണ് സൂക്ഷിക്കുന്നത്. ഒരു വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ റൂം, അടുക്കള എന്നിവ സജ്ജീകരിച്ചതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. നിലവിലെ താൽക്കാലിക കെട്ടിടത്തിന് സമീപം ഒരേക്കർ സ്ഥലവും കെട്ടിട നിർമാണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിട്ട് വർഷങ്ങളായി. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഭൂമി വിട്ടുനൽകിയിട്ട് നാളേറെയായെങ്കിലും അഗ്നിശമന സേനയുടെ അധീനതയിലേക്ക് എഴുതി വാങ്ങുന്നതിലുണ്ടായ കാലതാമസമാണ് കെട്ടിടം പണി വൈകുന്നതിന് കാരണമെന്ന് സൂചനയുണ്ട്. tdl mltm4 മൂലമറ്റം ഫയർസ്റ്റേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
