Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ-പാലാ റോഡിൽ...

തൊടുപുഴ-പാലാ റോഡിൽ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട്​ നാളുകൾ

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ-പാലാ റൂട്ടിലെ സോളാര്‍ ലൈറ്റുകള്‍ കണ്ണടച്ചിട്ട് നാളുകളേറെ. ഇവിടെ ഡ്രൈവര്‍മാര്‍ക്ക് നല്ല രീതിയില്‍ മുന്നോട്ടുള്ള കാഴ്ച ലഭിക്കാന്‍ ആണ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. കെ.എസ്.ടി.പി നിര്‍മിച്ച റോഡില്‍ അനര്‍ട്ടിനായിരുന്നു ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ചുമതല. എന്നാല്‍, റോഡ് നിര്‍മാണം പൂര്‍ത്തിയായി ലൈറ്റുകള്‍ സ്ഥാപിച്ചതിനുശേഷം ഇവ ഒന്നൊന്നായി തകരാറിലാകുകയായിരുന്നു. അനര്‍ട്ടി‍ൻെറ ഊര്‍ജ മിത്ര പദ്ധതി വഴിയാണ് സ്ഥാപിച്ചത്. തൊടുപുഴ മുതല്‍ പാലാ വരെയുള്ള ഭാഗത്തെ ലൈറ്റുകളില്‍ പലതും തകര്‍ന്ന നിലയിലാണ്. ചിലതില്‍നിന്നും ബാറ്ററി മോഷണം പോയിട്ടുണ്ട്. പാനല്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകള്‍ പലതും വാഹനമിടിച്ചും മറ്റും തകരുകയും ചെയ്തിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് സാധാരണ അപകടങ്ങള്‍ ഉണ്ടാകുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള കൊടും വളവുകളില്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനം നിയന്ത്രിക്കുന്നത് ഏറെ ശ്രമകരവുമാണ്. അതേസമയം ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്​ പദ്ധതി തയാറാക്കിയതായി കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story