Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊച്ചി-ധനുഷ്‌കോടി ...

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയാണ്​; പേരിനുപോലുമില്ല സുരക്ഷ

text_fields
bookmark_border
അടിമാലി: ഒട്ടേറെപ്പേരുടെ ജീവന്‍ കവര്‍ന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അപകടം ഒഴിവാക്കാന്‍ വീതി വർധിപ്പിക്കണമെന്നാവശ്യം. പലയിടങ്ങളിലും ഒറ്റ വാഹനത്തിന്​ മാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്. വാളറ ചീയപ്പാറയില്‍ സംരക്ഷണ ഭിത്തിയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ചരക്ക് വാഹനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. കനത്ത വേനല്‍മഴ തുടരുന്നതിനാല്‍ റോഡ് ഇടിയുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ദേശീയപാത അധികൃതര്‍ റോഡ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രവര്‍ത്തനം കണ്ണില്‍ പൊടിയിടാനും ഫണ്ട് തട്ടിയെടുക്കാനുമുള്ള തന്ത്രമാണെന്നാണ്​​ ആക്ഷേപം​. 2018ലും ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നടന്നത്. പ്രളയത്തില്‍ വാളയാറിലടക്കം നിരവധി ഇടങ്ങളിൽ റോഡ് തകര്‍ന്നിരുന്നു. ഈ സമയം ഗതാഗതം പുനഃസ്ഥാപിക്കാന്‍ ലക്ഷങ്ങളാണ് മുടക്കിയത്. ഇപ്പോള്‍ റോഡ് അപകടാവസ്ഥയിലായ ഭാഗത്തിനോട് ചേര്‍ന്ന് റോഡ് വീതികൂട്ടിയിരുന്നു. അന്ന്​ കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വെള്ളം തിരിച്ചുവിട്ടും ചിലഭാഗത്ത് മണ്ണിളക്കിയുമുള്ള പ്രവര്‍ത്തനം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മഴക്കാലത്ത് സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞുവീണതും ഫില്ലിങ്​ സൈഡുകള്‍ ഒലിച്ചുപോയതും അപകടത്തി‍ൻെറ വ്യാപ്തി വർധിപ്പിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ചെങ്കുത്തായ മലയുടെ മധ്യഭാഗത്തുകൂടിയാണ് നേര്യമംഗലം വനമേഖലയിലൂടെ റോഡ് കടന്ന് പോകുന്നത്. പലയിടങ്ങളിലും അഗാധമായ കൊക്കയാണ്​. ടാറിങ്​ റോഡ് വരെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. ഇത്തരം ഭാഗങ്ങളില്‍ അപകടവും പതിവാണ്. ജനവാസ മേഖലയില്‍ ഇത്തരം പ്രശ്‌നം ശ്രദ്ധയില്‍പെട്ടാല്‍ ടാറിങ്​ വീപ്പയും റിബണും വലിച്ചുകെട്ടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, വനപ്രദേശത്ത് ഇത്തരം മുന്നറിയിപ്പുകളില്ലാത്തതും പ്രശ്‌നമാണ്. രണ്ടുവര്‍ഷത്തിനിടെ 30 മരങ്ങളാണ് ഈ പാതയില്‍ മാത്രം വീണത്. മരംവീണ് പത്തോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടുമാസം മുമ്പ്​ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. കഴിഞ്ഞദിവസം കാറുകള്‍ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പൊലീസ് രംഗത്തുവരുമെങ്കിലും റോഡ് വികസനം നടത്തേണ്ട ദേശീയപാത അധികൃതർ ഇവിടേക്ക്​ തിരിഞ്ഞുനോക്കാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story