Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിവിൽ ഡിഫൻസ്...

സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നടത്തി

text_fields
bookmark_border
തൊടുപുഴ: സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പാമ്പുപിടിത്തത്തിലും അവയെ പുനരധിവസിപ്പിക്കുന്നതിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകി. ശനിയാഴ്ച തൊടുപുഴ അഗ്നിരക്ഷ നിലയത്തിൽ നടന്ന പരിശീലന പരിപാടിക്ക് തിരുവനന്തപുരം കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ നേതൃത്വം നൽകി. സ്റ്റേഷൻ ഓഫിസർ ഇൻചാർജ് ടി.കെ. ജയറാം അധ്യക്ഷതവഹിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് പാമ്പിനെ പിടിക്കാൻ ലൈസൻസും സർട്ടിഫിക്കറ്റും നൽകി. തൊടുപുഴ അഗ്നിരക്ഷ നിലയത്തിന് കീഴിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലും 10 പഞ്ചായത്തുകളിലും പാമ്പിനെ പിടികൂടി അവയെ പുനരധിവസിപ്പിക്കുന്നതിന് പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും. മുപ്പതോളം പേരാണ് ഈ പരിശീലനത്തിൽ പങ്കെടുത്തത്. പ്രതിഫലം കൂടാതെ സന്നദ്ധപ്രവർത്തനങ്ങളിൽ താൽപര്യ മുള്ളവർക്ക് പ്രായ, ലിംഗഭേദമില്ലാതെ അഗ്നിരക്ഷ വകുപ്പിന് കീഴിലെ സിവിൽ ഡിഫൻസിൽ ചേർന്ന് പ്രവർത്തിക്കാൻ www.cdsfire.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം. ​ TDL PAMPU സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പാമ്പുപിടിത്തത്തിൽ വനംവകുപ്പ്​ പരിശീലനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story