Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:36 AM IST Updated On
date_range 22 May 2022 5:36 AM ISTമുല്ലക്കാനത്തേക്ക് ദുരിതയാത്ര
text_fieldsbookmark_border
ചെറുതോണി: കുടിയേറ്റം കഴിഞ്ഞ് 60 വർഷം പിന്നിടുമ്പോഴും വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്തേക്ക് യാത്രായോഗ്യമായ റോഡില്ല. പഞ്ചായത്ത് ഓഫിസിന് അരക്കിലോമീറ്റർ സമീപത്ത് കിടക്കുന്ന റോഡാണ് വള്ളാടിക്കവല-മുല്ലക്കാനം-ലക്ഷംകവല റോഡ്. മുല്ലക്കാനം ഭാഗത്ത് മാത്രമായി ഇരുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. മഴക്കാലമായാൽ ഇതുവഴി സഞ്ചരിക്കുക ദുരിതമാണ്. 50 മീറ്റർ റോഡ് വനത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. ഈകാര്യം പറഞ്ഞ് വനംവകുപ്പ് റോഡ് നിർമാണത്തിന് തടസ്സമാകുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വാഴത്തോപ്പ് പഞ്ചായത്ത് റോഡിനെ അവഗണിക്കുന്നത്. നിരവധി കിടപ്പുരോഗികളും ഈ പ്രദേശത്തുണ്ട്. ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഇവർക്ക് പുറത്തേക്കുപോകുവാൻ വാഹനങ്ങളും റോഡിൻെറ ശോച്യാവസ്ഥ മൂലം ലഭിക്കാറില്ല. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുവാൻ ഇരുചക്ര വാഹനത്തിനുപോലും കടന്നുവരാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പഞ്ചായത്ത് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. TDL MULLAKKANAM തകർന്ന മുല്ലക്കാനം-ലക്ഷംകവല റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story