Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാര്‍ഷിക പൊതുയോഗവും...

വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

text_fields
bookmark_border
ചെറുതോണി: മുരിക്കാശ്ശേരി മര്‍ച്ചന്‍റ്സ് അസോസിയേഷ‍‍ൻെറ ദ്വി- നടന്നു. പ്രസിഡന്‍റായി സണ്ണി പൈമ്പിള്ളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പൊതുയോഗം കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്‍റ് കെ.എന്‍. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റോബര്‍ട്ട് കണ്ണന്‍ച്ചിറ ദ്വിവാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബിറ്റാജ് പ്രഭാകര്‍ വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു. വർക്കിങ് പ്രസിഡന്‍റ് ജിമ്മി സെബാസ്റ്റ്യന്‍ ആമുഖപ്രസംഗം നടത്തി. ജില്ല സെക്രട്ടറി ജോസ് വഴുതനപ്പിള്ളില്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് ഷാജി കണ്ടച്ചാലില്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.കെ. രാജു, ഷാഹുല്‍മേച്ചേരി എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്ക്​ മൊമന്‍റോയും കാഷ് അവാര്‍ഡും നല്‍കി. വ്യാപാരരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ യു.എം. മുഹമ്മദ്, എം.ജെ. സേവ്യര്‍ എന്നിവരെയും, വനിത വിഭാഗത്തില്‍നിന്ന് 25 വര്‍ഷം പൂര്‍ത്തിയാക്കിയ വിജയകുമാരി ചന്ദ്രന്‍, അംബിക രാജന്‍ എന്നിവരെയും യോഗത്തില്‍ ആദരിച്ചു. മറ്റ്​ ഭാരവാഹികൾ: ജിമ്മി സെബാസ്റ്റ്യന്‍ (വര്‍ക്കിങ്​ പ്രസി), റോബര്‍ട്ട് കണ്ണന്‍ച്ചിറ (ജനറല്‍ സെക്ര), ബിറ്റാജ് പ്രഭാകര്‍ (ട്രഷറര്‍), ഷാഹുല്‍ മേച്ചരി, എം.ജെ. സേവ്യര്‍, സജീവ് കൊറ്റിക്കല്‍, ലെനിന്‍ ടി.എന്‍ (വൈസ് പ്രസി), സല്‍ജിന്‍ തോമസ്, അലന്‍ കെ.പി, പി.എ. ഹാരിസ്, അംബിക രാജന്‍ (സെക്രട്ടറി). ​ TDL murikkassery മുരിക്കാശ്ശേരി മര്‍ച്ചന്‍റ്​സ്​ അസോസിയേഷ‍‍ൻെറ ദ്വിവാര്‍ഷിക പൊതുയോഗം ജില്ല പ്രസിഡന്‍റ്​ കെ.എന്‍. ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story