Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴയിൽ താളംതെറ്റി...

മഴയിൽ താളംതെറ്റി വാർഡുതല ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ

text_fields
bookmark_border
അടിമാലി: മഴയിൽ താളംതെറ്റി പഞ്ചായത്തുകളിലെ മഴക്കാലപൂർവ ശുചീകരണ, പ്രതിരോധ പ്രവർത്തനങ്ങൾ. പകർച്ചവ്യാധികൾ തടയാൻ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ശുചീകരണം നടത്തിയിരുന്നത്. ജൂണിൽ പെയ്യാറുള്ള മഴ നേരത്തേയെത്തിയതാണ് പ്രവർത്തനങ്ങൾക്കു പ്രതിസന്ധി സൃഷ്ടിച്ചത്. അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, സേനാപതി, വാത്തിക്കു​ടി തുടങ്ങി ഭൂരിഭാഗം പഞ്ചായത്തുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ മുടങ്ങി. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്​ മാർച്ചിൽത്തന്നെ യോഗം ചേർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾ മുൻകൈയെടുത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായെങ്കിലും തുടർ പ്രവർത്തനങ്ങൾ മഴയെത്തുടർന്ന്​ മുടങ്ങിയ നിലയിലാണ്​. ശക്തമായി മഴ തുടരുന്നതിനാൽ ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story