Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗവ. മോഡല്‍...

ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ നിയമനം

text_fields
bookmark_border
തൊടുപുഴ: പട്ടികജാതി വികസന വകുപ്പിന്​ കീഴില്‍ ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2022-23 അധ്യയനവര്‍ഷം ഹയര്‍ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ഓരോ ഒഴിവും ഹൈസ്കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ ഗണിതം, തമിഴ്, റെസിഡന്‍റ്​ ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുമാണുള്ളത്. ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വിസ് കമീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തിൽപെട്ടവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ സഹിതം ജില്ല പട്ടികജാതി വികസന ഓഫിസര്‍, ജില്ല പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി, പിന്‍ - 685 603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഇ-മെയിലിലേക്കോ അയക്കണം. ഫോണ്‍: 04862 296297. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്​ സേവനം ആവശ്യമുണ്ട് തൊടുപുഴ: ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസിലെ വിവിധ പദ്ധതികളുടെ 2021-22 സാമ്പത്തികവര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് നടത്താൻ നിയമാനുസൃത യോഗ്യതയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഓഡിറ്റ് നടത്തി 10 വര്‍ഷത്തിലധികം സേവന പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04862 233027.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story