Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴക്കാല മോഷണത്തിനെതിരെ...

മഴക്കാല മോഷണത്തിനെതിരെ പൊലീസി‍െൻറ 'സേഫ് കട്ടപ്പന

text_fields
bookmark_border
മഴക്കാല മോഷണത്തിനെതിരെ പൊലീസി‍ൻെറ 'സേഫ് കട്ടപ്പന കട്ടപ്പന: മഴക്കാല മോഷണത്തിനെതിരെ പൊലീസി‍ൻെറ 'സേഫ് കട്ടപ്പന' പദ്ധതി. മഴക്കാലത്ത് മോഷണം കൂടാൻ സാധ്യതയുള്ളതിനാൽ കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോ‍ൻെറ നേതൃത്വത്തിൽ കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാരികൾ, റെസിഡന്‍റ്​സ് അസോസിയേഷനുകൾ, ടാക്സി ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തി സേഫ് കട്ടപ്പന പദ്ധതിക്ക് രൂപം നൽകി. യോഗത്തിൽ കട്ടപ്പന സി.ഐ വിശാൽ ജോൺസൻ, മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. *പ്രധാന നി​ർദേശങ്ങൾ: പൊതുജനങ്ങൾ വീടി‍ൻെറ കതകും മറ്റും അടച്ച് ഉറപ്പ് ബലപ്പെട്ടതാണെന്ന്​ ഉറപ്പു വരുത്തണം. പഴകിയ ഓടാമ്പലുകളും ലോക്കുകളും മാറ്റി സ്‌ഥാപിക്കണം. റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ വാട്​സ്​ആപ്പ്​ ഗ്രൂപ്പിന് രൂപം നൽകുകയും എന്തെങ്കിലും മോഷണമോ അത്യാഹിതമോ സംഭവിച്ചാൽ ഗ്രൂപ്​ കാളിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്യണം. ടൗണിലെയും വീടുകളിലെയും കേടായ കാമറകൾ നന്നാക്കി വെക്കണം. ഒറ്റക്ക്​ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വേണ്ട സഹായങ്ങൾ റെസിഡന്‍റ്​സ്​ അസോസിയേഷനുകൾ അവരുടെ ഏരിയയിൽ നൽകുക, വ്യാപാര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി പൊലീസി‍ൻെറ നമ്പർ കരുതണം പരിസരങ്ങളിൽ അപരിചിതരായ ആളുകളെ സംശയകരമായ രീതിയിൽ കണ്ടാൽ പൊലീസിൽ അറിയിക്കുക സ്വർണാഭരണങ്ങൾ-പണം തുടങ്ങിയ വില കൂടിയ വസ്തുക്കൾ വീട്ടിൽ വെച്ചിട്ട് പുറത്ത് പോകാതിരിക്കുക പൊലീസി‍ൻെറ ഫോൺ നമ്പർ എല്ലാവരും കൈയിൽ കരുതുകയും ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story